'നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ അം​ഗീകരിക്കുമോ? അവരുടെ വേദനയെങ്കിലും പരി​ഗണിക്കണമായിരുന്നു'

'വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട്‌ പേർ ഇവിടെ ഉണ്ട്'
ഒമർ ലുലു, മാലിക് പോസ്റ്റർ/ ഫേയ്സ്ബുക്ക്
ഒമർ ലുലു, മാലിക് പോസ്റ്റർ/ ഫേയ്സ്ബുക്ക്

മാലിക് സിനിമയ്ക്കെതിരെ വീണ്ടും വിമർശനവുമായി സംവിധായകൻ ഒമർ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട്‌ പേർ ഇവിടെയുണ്ടെന്ന പരി​ഗണയെങ്കിലും കൊടുക്കണമെന്നും ഒമർ കുറിച്ചു. മുൻപും ചിത്രത്തിനെതിരെ സംവിധായകൻ രം​ഗത്തെത്തിയിരുന്നു. ഒരു മെക്സിക്കൻ അപാരതപോലെ എന്നായിരുന്നു പറഞ്ഞത്. 

ഒമർ ലുലുവിന്റെ കുറിപ്പ് വായിക്കാം

സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് "മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട്‌ പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു".

ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com