പുറത്തേക്കുപോയവർ തിരിച്ചുവരുന്നു; ബ്രോ ഡാഡി ഷൂട്ടിങ് കേരളത്തിലേക്ക് മാറ്റും, 12th മാനും ഇവിടെ തന്നെ

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന 12th മാനും കേരളത്തിൽ തന്നെ ഷൂട്ടിങ്
പൃഥിരാജും കല്യാണിയും ചിത്രം/ ഫെയ്‌സ്ബുക്ക്‌
പൃഥിരാജും കല്യാണിയും ചിത്രം/ ഫെയ്‌സ്ബുക്ക്‌

സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയതോടെ കേരളത്തിൽ നിന്ന് പോയ സിനിമഷൂട്ടിങ്ങുകളെല്ലാം തിരിച്ചെത്തുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് തിരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടാഴ്ചയ്ക്ക് ശേഷമാകും കേരളത്തിലേക്കു വരിക. 

നിലവിൽ ഹൈദരാബാദിൽ സെറ്റിട്ട് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. അതിനാൽ പെട്ടെന്ന് തിരിച്ചുവരാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും കുറച്ചു ഭാ​ഗം ചിത്രീകരിച്ചതിന് ശേഷം ഷൂട്ടിങ് സംഘം കേരളത്തിലേക്ക് മടങ്ങുമെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. അതുപോലെ മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന 12th മാനും കേരളത്തിൽ തന്നെ ഷൂട്ടിങ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തെലുങ്കാനയിലേക്ക് ഷൂട്ടിങ്ങിനായി പോകുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. 

ഇന്നലെയാണ് സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. കർശന നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയിരിക്കുന്നത്.  കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സിൻ എടുത്തവർക്കു മാത്രമാകണം ഇത്തരത്തിൽ പ്രവേശനമുണ്ടാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com