പൊന്നിയന്‍ സെല്‍വനില്‍ ബാബു ആന്റണിയും

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്  ബാബുവിന്റെത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ നടന്‍ ബാബു ആന്റണിയും. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നാണ്  ബാബുവിന്റെത്. 

കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയില്‍ പുനരാരംഭിച്ചു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 

ഐശ്വര്യ റായി, വിക്രം, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ലാല്‍, ജയറാം, റഹ്മാന്‍, റിയാസ് ഖാന്‍, കിഷോര്‍, പ്രകാശ് രാജ്, പ്രഭു, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുക. 

സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോന്‍ ചിത്രം 'സര്‍വം താളമയ'ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍. മണിരത്നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com