പോരടിച്ച് വിശാലും ആര്യയും, കൂടെ മംമ്തയും; എനിമി ടീസർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th July 2021 04:17 PM  |  

Last Updated: 25th July 2021 04:17 PM  |   A+A-   |  

ENEMY_TEASER

എനിമി ടീസറിൽ നിന്ന്

 

വിശാലും ആര്യയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എനിമിയിലെ ടീസർ പുറത്ത്. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. അത്യു​ഗ്രൻ ആക്ഷൻ രം​ഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ടീസർ. മലയാളി താരം മംമ്ത മോഹൻദാസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

പ്രകാശ് രാജ്, മൃണാളിനി രവി, തമ്പി രാമയ്യ എന്നിവരാണ് മറ്റ് താരങ്ങൾ. തമനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. ആര്‍ ഡി രാജശേഖർ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം രാമലിംഗമാണ്. 
ഇരുമുഖൻ, നോട്ട എന്നീ ചിത്രങ്ങൾക്കു ശേഷം ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എനിമി.