നടന്‍ ഷൊയ്ബ് ഇബ്രാഹിമിന്റെ പിതാവിന് മസ്തിഷ്‌കാഘാതം; തീവ്രപരിചരണ വിഭാഗത്തില്‍ 

എല്ലാവരുടെയും പ്രാര്‍ത്ഥനയും ശക്തിയും വേണമെന്നും നടന്‍
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ടന്‍ ഷൊയ്ബ് ഇബ്രാഹിമിന്റെ പിതാവിന് മസ്തിഷ്‌കാഘാതം. ഷൊയ്ബ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അച്ഛന്‍ ആശുപത്രിയിലാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും ശക്തിയും വേണമെന്നും നടന്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് നടന്‍ അറിയിച്ചു. 

'നിങ്ങളുടെ പ്രാര്‍ത്ഥനയും കരുത്തും വേണം. പപ്പയ്ക്ക് ഇന്നു രാവിലെ മസ്തിഷ്‌കാഘാതം ഉണ്ടായി, ഇപ്പോള്‍ ഐസിയൂവിലാണ്. ദയവായി അദ്ദേഹം വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കണം', ഷൊയ്ബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഷൊയ്ബിന്റെ ഭാര്യയും നടിയും ബിഗ് ബോസ് വിജയിയുമായ ദീപിക കക്കറും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com