പ്രൊഫസർക്ക് കടിഞ്ഞാണിട്ട് അലീസിയ? മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ, വിഡിയോ  

അഞ്ചാമത്തെ സീസണിലെ ആദ്യഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ  മൂന്നിനും റിലീസ് ചെയ്യും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ലോകത്തിലെ ഏറെ ശ്രദ്ധനേടിയ സ്പാനിഷ് ക്രൈം വെബ് സീരിസ് മണി ഹെയ്സ്റ്റ് അഞ്ചാം സീസണിൽനിന്നുള്ള വിഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ. പ്രൊഫസറെ പിടികൂടിയ അലിസീയ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

നാല് ഭാ​ഗങ്ങൾ പിന്നിട്ട സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിലെ ആദ്യഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ  മൂന്നിനും റിലീസ് ചെയ്യും. പത്ത് എപ്പിസോഡുകളായിരിക്കും അഞ്ചാം ഭാഗത്തിലുണ്ടായിരിക്കുക. സീരീസിലെ ഏറ്റവും സംഘർഷഭരിതമായ എപ്പിസോഡുകളായിരിക്കും ഇവ എന്നാണ് ആണിയറപ്രവർത്തകർ പറയുന്നത്. 

ഇന്റലിജൻസിന്റെ വലയിൽ അകപ്പെട്ട റിയോയെ കണ്ടെത്താൻ പ്രൊഫസറും സംഘവും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും അതേതുടർന്നുണ്ടായ സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളിൽ ചിത്രീകരിച്ചത്. പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തിയ അലീസിയ അദ്ദേഹത്തിന് നേരെ തോക്ക് ചൂണ്ടുന്നിടത്താണ് മണീ ഹീസ്റ്റിന്റെ നാലാം ഭാഗം അവസാനിച്ചത്. റക്കേൽ തന്റെ കൂട്ടാളികൾക്കൊപ്പം ബാങ്ക് ഓഫ് സ്പെയിനിൽ, നെെറോബി കൊല്ലപ്പെട്ടു, അലീസിയയും പ്രൊഫസറും നേർക്കുനേർ,  ഇനിയെന്താകും എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com