'ആസിഫ് അലിയോട് സംസാരിക്കാം'; അത് ഫേക്ക് അക്കൗണ്ടെന്ന് താരം 

'ടോക്ക് വിത്ത് ആസിഫ് അലി' എന്ന ചാറ്റ് റൂമിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ഫേക്ക് അക്കൗണ്ട് താരം തുറന്നുകാട്ടിയത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ തന്റെ പേരിലുള്ള അക്കൗണ്ട് വ്യാജമാണെന്ന് നടന്‍ ആസിഫ് അലി. 'ടോക്ക് വിത്ത് ആസിഫ് അലി' എന്ന ചാറ്റ് റൂമിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ഫേക്ക് അക്കൗണ്ട് താരം തുറന്നുകാട്ടിയത്. ആസിഫിന് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരും തങ്ങളുടെ പേരിലുള്ള ക്ലബ് ഹൗസ് ഫേക്ക് അക്കൗണ്ടുകളെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും മാത്രമാണ് താന്‍ ഇപ്പോള്‍ ആക്ടീവ് ആയിട്ടുള്ളതെന്നും മറ്റു സോഷ്യല്‍ മീജിയ അക്കൗണ്ടുകളില്‍ ചേരുകയാണെങ്കില്‍ അറിയിക്കാമെന്നും ആസിഫ് അലി പറഞ്ഞു. പ്രൊഫൈല്‍ പിക്കില്‍ ആസിഫിന്റെ പടം ചേര്‍ത്ത് നടന്റെ യഥാര്‍ത്ഥ അക്കൗണ്ട് എന്ന് തോന്നിക്കുന്ന വിധത്തിലാണ് ക്ലബ് ഹൗസിലെ തട്ടിപ്പ്. 

ലോക്ക്ഡൗണ്‍ കാലത്ത് മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുന്ന ഒന്നാണ് ക്ലബ് ഹൗസ്. വിഡിയോയോ ടെക്‌സ്റ്റ് മെസേജോ ഒന്നുമില്ലാതെ ശബ്ദം കൊണ്ടു മാത്രം ആശയവിനിമയം നടത്തുന്ന വേദിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com