കോവിഡ് വാക്സിൻ സ്വീകരിച്ച് മാളവിക മോഹനൻ

നിർമാതാവും സുഹൃത്തുമായ അഭിനവും നടിക്കൊപ്പം ഉണ്ടായിരുന്നു
മാളവിക മോഹനൻ/ ഇൻസ്റ്റ​ഗ്രാം
മാളവിക മോഹനൻ/ ഇൻസ്റ്റ​ഗ്രാം

കോവിഡ് വാക്സിൻ സ്വീകരിച്ച് നടി മാളവിക മോഹനൻ. ഇന്നലെ മുംബൈ മെഹബൂബ് സ്റ്റുഡിയോയിൽ എത്തിയാണ് താരം വാക്സിൻ സ്വീകരിച്ചത്. നിർമാതാവും സുഹൃത്തുമായ അഭിനവും നടിക്കൊപ്പം ഉണ്ടായിരുന്നു. അഭിനവിനൊപ്പമുള്ള പോസ്റ്റ് വാക്സിനേഷൻ ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചു. 

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി മലയാള ചിത്രം പട്ടം പോലെയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് തമിഴിലും ബോളിവുഡിലും സജീവമാവുകയായിരുന്നു. 

വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’, കാര്‍ത്തിക് നരേൻ–ധനുഷ് ചിത്രം എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com