സൈക്കിളിൽ നിന്ന് വീണ് മുട്ടുപൊട്ടിയിരിക്കുന്ന പാർവതി, ഫ്രണ്ട്സിനൊപ്പം കറങ്ങുന്ന റിമ; സൈക്കിൾ ഡേ വിശേഷങ്ങൾ

മുട്ടുപൊട്ടി ചോരയൊലിപ്പിച്ചിരിക്കുന്നതിന്റെ ചിത്രവും വിഡിയോയും സഹിതമാണ് പോസ്റ്റ്
സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റിരിക്കുന്ന പാർവതി, സുഹൃത്തുക്കൾക്കൊപ്പം റിമ/ ഇൻസ്റ്റ​ഗ്രാം
സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റിരിക്കുന്ന പാർവതി, സുഹൃത്തുക്കൾക്കൊപ്പം റിമ/ ഇൻസ്റ്റ​ഗ്രാം

ന്റെ പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് സൈക്കിൾ. ഏറെ നാളായി മലയാളികളുടെ ഫിറ്റ്നസിന്റെ പ്രതീകമായി റോഡുകളിൽ നിറയുകയാണ്. അതിനാൽ ഇത്തവണത്തെ ലോക സൈക്കളിൽ ദിനം മലയാളികൾക്ക് വളരെ സ്പെഷ്യലായിരുന്നു. സൈക്കിൾ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് കുറിപ്പുകൾ പങ്കുവെച്ചത്. കൂട്ടത്തിൽ നടി പാർവതിയുടെ അനുഭവമാണ് ആരാധകരുടെ കൂടുതൽ ശ്രദ്ധ നേടിയത്. 

സൈക്കിൾ യാത്രയ്ക്കിടെ വീണ് പരുക്കേറ്റതിനെക്കുറിച്ചുള്ള ഓർമയാണ് താരം പോസ്റ്റു ചെയ്തത്. മുട്ടുപൊട്ടി ചോരയൊലിപ്പിച്ചിരിക്കുന്നതിന്റെ ചിത്രവും വിഡിയോയും സഹിതമാണ് പോസ്റ്റ്. വേൾഡ് സൈക്കിൾ ഡേ ആണത്രേ ! അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കൽസും വീഴൽസും ഒക്കെ.’ - താരം കുറിച്ചു. 

പാർവതി മാത്രമല്ല നടി റിമ കല്ലിങ്കൽ, ഗായകൻ വിധു പ്രതാപ് , സൗബിൻ ഷാഹിർ ഉൾപ്പടെയുള്ള നിരവധി പേരാണ് സൈക്കിൾ സ്റ്റോറീസ് പങ്കുവെച്ചത്. സുഹൃത്തുക്കൾക്കൊപ്പം തെരുവിൽ സൈക്കിൾ ചവിട്ടുന്നതിന്റെ ചിത്രമാണ് റിമ പങ്കിട്ടത്. മുൻപ് പാർവതി, റിമ, അഷിഖ് അബു തുടങ്ങിയവർ ഒന്നിച്ച് സൈക്ലിങ്ങിന് പോയതിന്റെ ചിത്രങ്ങൾ പോസ്റ്റു ചെയ്യാറുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദുബായിലൂടെ സൈക്കിൾ ചവിട്ടുന്നതിന്റെ വിഡിയോ ആണ് സൈബിൻ പങ്കുവെച്ചത്. 

ബോളിവുഡ് താരങ്ങളായ കജോൾ, ദിയ മിർസ എന്നിവരും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സൈക്ക്ലിങ് ഇഷപ്പെടുന്നു, കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കൂ, എന്നാണ് ദിയയുടെ ട്വീറ്റ്. ഷാരൂഖിനൊപ്പമുള്ള സിനിമയിലെ രസകരമായ വിഡിയോ ആണ് കജോൾ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com