ടെലിവിഷന്‍ താരം പേള്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലാണ് അറസ്റ്റ്
പേൾ വി പുരി/ ഇൻസ്റ്റ​ഗ്രാം
പേൾ വി പുരി/ ഇൻസ്റ്റ​ഗ്രാം


മുംബൈ; ഹിന്ദി ടെലിവിഷന്‍ താരം പേള്‍ വി പുരി ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലാണ് അറസ്റ്റ്. പേള്‍ വി പുരി ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. തുടര്‍ന്ന് മുംബൈയിലെ വാസൈയിലെ വാലിവ് പൊലീസാണ് നടനെ അറസ്റ്റു ചെയ്തത്. 

കാറില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പ്രതികള്‍ ഓരോരുത്തരും തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ആറ് പ്രതികളേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പോക്‌സോ കേസ് ചുമത്തിയാണ് പേളിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും മാല്‍വാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അറസ്റ്റ്. 

2013 ല്‍ ദില്‍ കി നസര്‍ സെ ഖുബ്‌സൂരത്തിലൂടെയാണ് പേള്‍ അഭിനയരംഗത്തേക്കു വരുന്നത്. പിന്നീട് നാഗിന്‍ 3, നാഗാര്‍ജുന ഏക് യോദ്ധ, ബെപന പ്യാര്‍ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയനായി. ബ്രഹ്മരക്ഷസ് 2 ല്‍ അഭിനയിച്ചുവരികയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com