'കട്ടിലിൽ നിന്ന് ഇനി എഴുന്നേൽക്കാനാവില്ലെന്നു തോന്നി, ഞാൻ കരുതിയപോലെ കൊറോണ വെറും ജലദോഷപ്പനിയല്ല'; കങ്കണ (വിഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2021 12:55 PM  |  

Last Updated: 06th June 2021 01:14 PM  |   A+A-   |  

kangana_ranaut about post covid

കങ്കണ റണാവത്ത്/ ട്വിറ്റർ

 

കോവിഡ് വെറും ജലദോഷപ്പനിയാണെന്നായിരുന്നു നടി കങ്കണ റണാവത്തിന്റെ വിലയിരുത്തല്‍. കോവിഡ് പോസിറ്റീവായെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പിലും ഇത് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. എന്നാല്‍ കോവിഡ് ഭേദമായിട്ടും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളില്‍ ബുദ്ധിമുട്ടിയതോടെ കോവിഡിനെക്കുറിച്ചുള്ള തന്റെ ചിന്ത തെറ്റായിരുന്നെന്നു താരത്തിന് മനസിലായി. തന്റെ പോസ്റ്റ് കോവിഡ് അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള വിഡിയോയിലാണ് താരമിത് വ്യക്തമാക്കിയത്. കോവിഡ് നെഗറ്റീവായതിന് ശേഷവും താന്‍ കിടപ്പിലായെന്നാണ് താരം പറഞ്ഞത്. 

കങ്കണ റണാവത്തിന്റെ വാക്കുകള്‍

കൊവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ എത്തിയത്. ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാല്‍ രോഗം ഭേദമാകുന്ന ഘട്ടത്തില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ ആ ധാരണ തിരുത്തി. ഞെട്ടിക്കുന്ന പല അനുഭവങ്ങളും എനിക്കുണ്ടായി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു.

ചെറുപ്പം മുതലെ നമുക്ക് എന്തെങ്കിലും രോഗം വന്ന് ഭേദമാകാന്‍ തുടങ്ങിയാല്‍ പിന്നെ രോഗമുക്തി എളുപ്പം സംഭവിക്കും. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ അങ്ങനെയല്ല. രോഗം ഭേദമായി തുടങ്ങിയെന്ന് നമ്മുടെ ശരീരത്തെ വൈറസ് വിശ്വസിപ്പിക്കും. കോവിഡ് നെഗറ്റീവായി രണ്ട് ദിവസത്തിന് ശേഷം വര്‍ക്കൗട്ടും ഷൂട്ടിങ്ങുമെല്ലാം ചെയ്യാന്‍ എനിക്കാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞാന്‍ അതിലേക്ക് കടന്നതോടെ പ്രശ്‌നങ്ങള്‍ അനുഭവിക്കാന്‍ തുടങ്ങി. എനിക്ക് സുഖമില്ലാതെ. വീണ്ടും ഞാന്‍ കിടപ്പിലായി. ആ സമയത്ത് കട്ടിലില്‍ നിന്ന് പുറത്തിറങ്ങാന്‍ എനിക്കാവില്ലെന്ന് തോന്നി. എനിക്ക് വീണ്ടും ജലദോഷവും, തോണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇത് രണ്ട് മൂന്ന് തവണ സംഭവിച്ചു.

കൂടാതെ കൊറോണ കാരണം വരുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഈ വൈറസ് മറക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ടാണ് ആദ്യം രോഗം ഭേദമായാലും ചിലര്‍ ശരീരത്തിലെ ആന്തരിയ അവയവങ്ങള്‍ക്ക് പ്രശ്നം സംഭവിച്ച് മരണപ്പെടുന്നത്. അതിനാല്‍ രോഗമുക്തിയുടെ സമയമാണ് ഏറ്റവും പ്രധാനം. കാരണം വൈറസ് ആ സമയത്താണ് ശരീരത്തെ തളര്‍ത്തുന്നത്.