മുടിയില്ലാതെ കിടക്കയിൽ ക്ഷീണിതയായി സൊനാലി, കാൻസർ നാളുകളിലെ ഓർമച്ചിത്രം 

കാന്‍സര്‍ സര്‍വൈവേഴ്‌സ് ദിനത്തിലാണ് താരത്തിന്റെ കുറിപ്പെത്തിയത്
സൊനാലി ബിന്ദ്രെ/ ഇന്ഡസ്റ്റ​ഗ്രാം
സൊനാലി ബിന്ദ്രെ/ ഇന്ഡസ്റ്റ​ഗ്രാം

കാന്‍സറിനെ പോരാടി തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു കയറിയ നടിയാണ് സൊനാലി ബിന്ദ്ര. ഇപ്പോള്‍ കാന്‍സര്‍ നാളുകളിലെ ഓര്‍മചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. തലമുടിയില്ലാതെ കിടക്കയില്‍ ക്ഷീണിതയായി കിടക്കുകയാണ് താരം. അതിനൊപ്പം ഇപ്പോഴത്തെ ചിത്രവും ചേര്‍ത്തുവെച്ചുകൊണ്ടാണ് പോസ്റ്റ്. 

എങ്ങനെയാണ് സമയം കുതിക്കുന്നത്. ഇന്ന് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ശക്തിയും ദൗര്‍ഭല്യവും കാണുന്നു. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് ഞാന്‍ കാണുന്നത് എന്തെന്നാല്‍ അതിനു ശേഷം എന്റെ ജീവിതം എന്തെന്ന് നിര്‍വചിക്കാന്‍ കാന്‍സറിനെ അനുവദിച്ചില്ല എന്നാണ്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നിങ്ങളുണ്ടാക്കണം. നിങ്ങളെങ്ങനെയാണ് തീരുമാനിക്കുന്നത് അതാകപം യാത്ര.- താരം കുറിച്ചു. കാന്‍സര്‍ സര്‍വൈവേഴ്‌സ് ദിനത്തിലാണ് താരത്തിന്റെ കുറിപ്പെത്തിയത്. 

സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് കമന്റുമായി എത്തുന്നത്. 2018 ലാണ് സൊനാലി കാന്‍സര്‍ ബാധ സ്ഥിരീകരിക്കുന്നത്. താരം നാലാമത്തെ സ്‌റ്റേജിലായിരുന്നു. 30 ശതമാനം ചാന്‍സ് മാത്രമാണ് ഉണ്ടായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി താരം ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com