സംവിധാനം ചെയ്ത എനിക്ക് മൂന്നാം സ്ഥാനം മാത്രം, 'ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ’ മലയാളം ഉള്ളിടത്തോളം കാണും; പ്രിയദർശൻ

‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ’ എന്നു തുടങ്ങുന്ന ഡയലോ​ഗ് മലയാളികളിൽ ചിരി നിറക്കാറുണ്ട്
കുതിരവട്ടം പപ്പു, പ്രിയദർശൻ
കുതിരവട്ടം പപ്പു, പ്രിയദർശൻ


മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഏക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് വെള്ളാനകളുടെ നാട്. കഥയും കഥാപാത്രങ്ങളും എന്തിനു സംഭാഷണങ്ങൾ പോലും ഇന്നും പ്രസക്തമാണ്. ചിത്രത്തിലെ ഏറ്റവും ഹിറ്റ് രം​ഗമാണ് കുതിരവട്ടം പപ്പുവിന്റേത്. ‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ’ എന്നു തുടങ്ങുന്ന ഡയലോ​ഗ് മലയാളികളിൽ ചിരി നിറക്കാറുണ്ട്. സോഷ്യൽ മീഡിയ ട്രോളുകളിലും മറ്റും ഇപ്പോഴും ഇത് സൂപ്പർതാരമാണ്. ഇപ്പോൾ ഈ ഡയലോ​ഗിനെക്കുറിച്ച് പറയുകയാണ് പ്രിയദർശൻ. 

മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം ഓർമിക്കും എന്നാണ് പ്രിയദർശൻ പറയുന്നത്. എന്നാൽ ഡയലോ​ഗ് പറഞ്ഞ പപ്പുവേട്ടനേയും എഴുതിയ ശ്രീനിവാസനും കഴിഞ്ഞാണ് തന്റെ സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ‘മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ സംഭാഷണം, അത് പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും എക്കാലവും ഓർക്കും, അത് സംവിധാനം ചെയ്‌ത എനിക്ക് മൂന്നാം സ്ഥാനമേയുള്ളു’ എന്ന് പ്രിയദർശൻ കുറിച്ചു. 

ഡയലോഗ് ഉൾപ്പെടുന്ന ഒരു വൈറൽ വീഡിയോ പങ്കുവച്ചാണ് പ്രിയദർശന്റെ കുറിപ്പ്. ഒരാൾ വാഴക്കുല വെട്ടുന്നതും വീഴുന്നതും പിന്നീട് സുരക്ഷിതമായി  താഴെ എത്തുന്നതുമാണ് വീഡിയോയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com