'അങ്ങനെ അതും സംഭവിച്ചു'; മകൾക്കൊപ്പം ഡാൻസ് റീലുമായി പൂർണിമ, വിഡിയോ 

'അമ്മ കൂൾ ആണ്' എന്ന കുറിച്ചാണ് ഒന്നിച്ചുള്ള റീൽ വിഡിയോ പ്രാർത്ഥന പങ്കുവച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ൻസ്റ്റ​ഗ്രാമിൽ തിളങ്ങിനിൽക്കുന്ന താരപുത്രിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന. റീൽസും സോങ് കവറുകളുമൊക്കെയായി സോഷ്യൽമീഡിയയിൽ പ്രാർത്ഥന സജീവമാണ്. ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള പ്രാർത്ഥനയുടെ റീൽ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.‌

'അമ്മ കൂൾ ആണ്' എന്ന കുറിച്ചാണ് ഒന്നിച്ചുള്ള റീൽ ഡാൻസിന്റെ വിഡിയോ പ്രാർത്ഥന പങ്കുവച്ചത്. 'ശോ, സ്റ്റെപ്പ് തെറ്റി' എന്നാണ് വിഡിയോ കണ്ട പൂർണിമ കമന്റ് കുറിച്ചത്. 'അങ്ങനെ അതും സംഭവിച്ചു' എന്ന് കുറിച്ച് നടി വിഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

നേരത്തെ അമ്മൂമ്മ മല്ലിക സുകുമാരനൊപ്പമുള്ള പ്രാർത്ഥനയുടെ റീൽസ് ഏറെ വൈറലായിരുന്നു. എന്നാണ് അച്ഛനൊപ്പമുള്ള വിഡിയോയുമായി എത്തുന്നത് എന്നാണ് പ്രാർത്ഥനയോടുള്ള ആരാധകരുടെ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com