വേടനെതിരെയുള്ള ലൈംഗികാരോപണം: നേറ്റീവ് ഡോട്ടർ നിർത്തിവച്ചതായി മുഹ്സിൻ പരാരി

നേറ്റീവ് ഡോട്ടറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മുഹ്സിൻ അറിയിച്ചു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

പുതിയ മ്യൂസിക് വിഡിയോയായ ''ഫ്രം എ നേറ്റീവ് ഡോട്ടർ' നിർത്തിവച്ചെന്ന് സംവിധായകൻ മുഹ്സിൻ പരാരി. വിഡിയോയുടെ ഭാഗമായ റാപ്പർ വേടനെതിരെ ലൈംഗികാരോപണം ഉയർന്ന പശ്ചാതലത്തിലാണ് നേറ്റീവ് ഡോട്ടറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. മുഹ്സിൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

'നേറ്റീവ് ബാപ്പ', 'ഫ്യൂണറൽ ഓഫ് നേറ്റീവ് സൺ' എന്നീ മ്യുസിക് വിഡിയോകളുടെ തുടർച്ചയായി കലാപരമായ ആവിഷ്‌കരണം എന്ന നിലയിലാണ് 'ഫ്രം എ നേറ്റീവ് ഡോട്ടർ' കരുതിയിരുന്നത്. എന്നാൽ മ്യൂസിക് വിഡിയോയുടെ ഭാഗമായ വേടനെതിരെ ലൈംഗീക ആരോപണം വന്നിരിക്കുന്ന പശ്ചാത്തലത്തിൽ നേറ്റീവ് ഡോട്ടറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തിവച്ചിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം ഉണ്ടാകുന്നതുവരെ ഇത് തുടരും. മറ്റു ടീം അംഗങ്ങളോടും അതിക്രമത്തെ അതിജീവിച്ച വ്യക്തിക്കായി ഞങ്ങളോട് സംസാരിച്ചവരോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത് വളരെ ഗൗരവം അർഹിക്കുന്ന വിഷയമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. വളരെപെട്ടെന്ന് തന്നെ ഇടപെടൽ നടത്തേണ്ടതും പരിഹാരം കാണേണ്ടതും ആവശ്യമാണ്, മുഹ്‌സിൻ പരാരി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com