കുപ്പിച്ചില്ല് തിന്നുന്ന ലെനയും കുടുംബവും; രസകരമായ വിഡിയോ 

ഒരു ചില്ലു ഗ്ലാസ് കടിച്ചു തിന്നുന്ന താരത്തിന്റെ അച്ഛനും അമ്മയുമാണ് വിഡിയോയില്‍
ലെന പങ്കുവെച്ച വിഡിയോയിൽ നിന്ന്/ ഇൻസ്റ്റ​ഗ്രാം
ലെന പങ്കുവെച്ച വിഡിയോയിൽ നിന്ന്/ ഇൻസ്റ്റ​ഗ്രാം


കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചില്ലുകഷ്ണം കടിച്ചു മുറിച്ചു തിന്നുന്ന വിഡിയോ പങ്കുവെച്ച് ലെന ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോള്‍ മറ്റൊരു വിഡിയോയുമായാണ് താരം എത്തുന്നത്. ഒരു ചില്ലു ഗ്ലാസ് കടിച്ചു തിന്നുന്ന താരത്തിന്റെ അച്ഛനും അമ്മയുമാണ് വിഡിയോയില്‍. ഗ്ലാസ് തിന്നുന്ന തന്റെ കുടുംബത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

2017 ല്‍ തന്റെ ഷൂട്ടിങ് സെറ്റിലെ ഫേക്ക് ഗ്ലാസ് തിന്നാണ് താരം ആരാധകരെ പറ്റിച്ചത്. ഇത്തവണ അമ്മയുണ്ടാക്കിയ കഴിക്കാവുന്ന ഗ്ലാസാണ് അകത്താക്കിയത്. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ അമ്മയുണ്ടാക്കിയ മനോഹരമായ ഗ്ലാസ് താരം ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് അച്ഛന്റേയും അമ്മയുടേയും വിഡിയോ താരം പങ്കുവെച്ചത്. തന്റെ പഴയ വിഡിയോയും താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഗ്ലാസ് തിന്നുന്ന കുടുംബം. 2017 മെയ് 15 ന് ആദം ജോണ്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ചില്ല് കഴിക്കുന്ന പ്രാങ്ക് വിഡിയോ പങ്കുവെച്ചത്. സിനിമയിലെ ഫൈറ്റ് സീനുകള്‍ക്കായി ഉപയോഗിച്ചിരുന്ന വാക്‌സ് ഗ്ലാസായിരുന്നു ഇത്. ഈ വര്‍ഷം അച്ഛന്റെ പിറന്നാളിന് അമ്മ കഴിക്കാവുന്ന ഒരു കേക്ക് ടോപ്പര്‍ അമ്മയുണ്ടാക്കി. അത് കോക്ക്‌ടെയില്‍ ഗ്ലാസ് പോലെയായിരുന്നു. ഞങ്ങളുടെ ഗ്ലാസ് കഴിക്കുന്ന വിഡിയോകളെല്ലാം ചേര്‍ത്ത് ഈ വിഡിയോ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ജസ്റ്റ് ഫോര്‍ ഹൊറര്‍. ദയവായി ഇത് വീട്ടില്‍ പരീക്ഷിക്കരുത്. - ലെന കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com