''വികൃതമായി‌' അനുകരിച്ച് ആ മഹാനടനെ പുതിയ തലമുറയ്ക്ക് മുന്നിൽ കോമാളിയാക്കി, നടുവിരൽ നമസ്കാരം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2021 11:25 AM  |  

Last Updated: 16th June 2021 11:26 AM  |   A+A-   |  

SAMMY THLAKAN ABOUT SATHYAN

അനശ്വര നടന്‍ സത്യന്‍ വിടപറഞ്ഞിട്ട് അന്‍പതു വര്‍ഷം

 

ലയാളത്തിന്റെ അനശ്വര നടൻ സത്യൻ വിടപറഞ്ഞിട്ട് 50 വർഷം തികഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ നടൻ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അ​വ​ത​രി​പ്പി​ച്ച​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളിലൂടെയും സത്യൻ മാസ്റ്റർ ഓർമകൾ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ ആ സിം​ഹാ​സ​നം​ ​ഇ​ന്നും​ ​ ഒ​ഴി​ഞ്ഞു​ തന്നെ കി​ടക്കുകയാണെന്നും ഷമ്മി കുറിച്ചു. അതുല്യനായ മഹാനടനെ വികൃതമായി അനുകരിക്കുന്ന മിമിക്രി കലാകാരന്മാരെ വിമർശിക്കാനും മറന്നില്ല. ഇവരുടെ അവതരണത്തിലൂടെ പുതുതലമുറയുടെ മുന്നിൽ സത്യൻ മാസ്റ്ററെ കോമാളിയാക്കിയെന്നാണ് ഷമ്മി തിലകൻ പറയുന്നത്. 

ഷമ്മി തിലകന്റെ കുറിപ്പ് വായിക്കാം

ഓർമ്മയായിട്ട് 50 വർഷങ്ങൾ..!
പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസിൽ അഭിനയിക്കാനെത്തി 20 വർഷത്തോളം മലയാള സിനിമയിൽ ജ്വലിച്ചുനിന്ന സത്യൻ മാസ്റ്റർ..; രോഗബാധിതനാണ് താൻ എന്ന വിവരം ആരെയും അറിയിക്കാതെ ആഴ്ചയിലൊരിക്കൽ ആശുപത്രിയിൽ പോയി രക്തം മാറ്റിവന്നാണ് അഭിനയിച്ചിരുന്നത്.
അഭിനയിച്ചുകൊണ്ടിരിക്കുമ്ബോൾ മരിച്ചുവീഴണമെന്ന് കൊതിച്ച അദ്ദേഹം..;
ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തി ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്..!
അ​വ​ത​രി​പ്പി​ച്ച​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളിലൂടെയും അദ്ദേഹത്തിന്റെ ഓർമകൾ നിലനിൽക്കുന്നു.​
ആ സിം​ഹാ​സ​നം​ ​ഇ​ന്നും​ ​ ഒ​ഴി​ഞ്ഞു​ തന്നെ കി​ടക്കുന്നു..!
ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതോടൊപ്പം..;
മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ആ അതുല്യനായ മഹാനടനെ "വികൃതമായി" അനുകരിച്ച്, പുതു തലമുറയുടെ മുമ്പിൽ ഒരു കോമാളിയാക്കിക്കൊണ്ടിരിക്കുന്ന മിമിക്രി കൊലകാരന്മാർക്ക് എൻ്റെ നടുവിരൽ നമസ്കാരം..