അച്ഛനൊപ്പം മോഹൻലാൽ; ഫാദേഴ്സ് ഡേ പോസ്റ്റുമായി സൂപ്പർതാരം

അച്ഛൻ വിശ്വനാഥൻ നായർക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്
മോഹൻലാലും അച്ഛനും/ ഫേയ്സ്ബുക്ക്
മോഹൻലാലും അച്ഛനും/ ഫേയ്സ്ബുക്ക്

മ്മമാർക്കു വേണ്ടിയുള്ള ദിവസം പോലെ തന്നെ ആഘോഷമാവുകയാണ് ഫാദേഴ്സ് ഡേയും. നിരവധി പേരാണ് തങ്ങളുടെ സൂപ്പർഹീറോ അച്ഛന് ആശംസകളുമായി എത്തുന്നത്. ഇപ്പോൾ മോഹൻലാലിന്റെ ഫാദേഴ്സ് ഡേ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 

അച്ഛൻ വിശ്വനാഥൻ നായർക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. കസേരയിൽ ഇരിക്കുന്ന അച്ഛന്റെ പിന്നിലായി നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ. ഹാപ്പി ഫാദേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂപ്പർതാരത്തിന്റെയും അച്ഛന്റേയും ചിത്രം. നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുമായി എത്തിയിരിക്കുന്നത്. 

​ഗവൺമെന്റ് ഉദ്യോ​ഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും ഇളയ മകനായിരുന്നു മോഹൻലാൽ. 2007 ലാണ് വിശ്വനാഥൻ നായർ മരിക്കുന്നത്. എല്ലാ മദേഴ്സ് ഡേയിലും അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com