'എന്തൊക്കെ സംഭവിച്ചാലും സ്‌ട്രെസ് എടുക്കില്ല'; നിറവയറിൽ പ്രീ നേറ്റൽ യോഗ ചെയ്ത് അശ്വതി ശ്രീകാന്ത്, ചിത്രങ്ങൾ 

പുതിയ ശീലം തനിക്ക് ശാരീരികവും മാനസികവുമായ സന്തോഷം പ്രധാനം ചെയ്തെന്ന് അശ്വതി
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ന്താരാഷ്ട്ര യോ​ഗാദിനത്തിൽ ഗർഭകാലത്തെ യോ​ഗാചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത്. യോ​ഗ ശീലമാക്കിയത് ജീവിതത്തിൽ വരുത്തിയ മാറ്റമാണ് അശ്വതി കുറിച്ചിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അശ്വതി ഇപ്പോൾ. ആദ്യ കുഞ്ഞിന്റെ പ്രസവകാലത്ത് അനുഭവിച്ച മാനസിക സമ്മർദ്ദം ഇക്കുറി എടുക്കില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് നടി പ്രീ നേറ്റൽ യോഗ പരിശീലിച്ചുതുടങ്ങിയത്. 

യോ​ഗ ​ഗുരുവിന് നന്ദി കുറിച്ച അശ്വതി പുതിയ ശീലം തനിക്ക് ശാരീരികവും മാനസികവുമായ സന്തോഷം പ്രധാനം ചെയ്തെന്നും ഉന്മേഷത്തോടെയിരിക്കാൻ സഹായിച്ചെന്നും പറയുന്നു. പ്രീ നേറ്റൽ യോഗ പേശികൾക്ക് കരുത്തുപകരുമെന്നും പ്ര​ഗ്നൻസിയുടെ അവസാന മൂന്നുമാസം ഇത് ഒരുപാട് സഹായിക്കുമെന്നും ഇൻസ്റ്റ​ഗ്രാമിൽ അശ്വതി കുറിച്ചു. നല്ല ഉറക്കം സമ്മാനിക്കുന്നതിനൊപ്പം സമ്മർദ്ദവും ഉത്കണ്ഠയും അകറ്റിനിർത്താൻ യോ​ഗ ​ഗുണകരമാണ്. ബ്രീത്തിങ് എക്സർസൈസുകൾ പ്രസവസമയത്ത് ആത്മവിശ്വാസത്തോടെയിരിക്കാൻ സഹായിക്കും. യോ​ഗ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കണം, അശ്വതി പറഞ്ഞു. 

അശ്വതിയുടെ കുറിപ്പ് 

പത്മയെ ഗർഭിണിയായിരുന്ന കാലം മുഴുവൻ പലതരത്തിലുള്ള മാനസിക സമ്മർദങ്ങൾ അനുഭവിച്ചിട്ടുണ്ട് ഞാൻ. ഉള്ളതും ഇല്ലാത്തതുമായ പല പ്രശ്നങ്ങളുടെയും പേരിൽ അനാവശ്യമായ സ്ട്രെസ് എടുത്തും പ്രെഗ്നൻസി ഹോർമോൺസ് സമ്മാനിച്ച മൂഡ് സ്വിങ്സിൽ ആടിയുലഞ്ഞും ഒക്കെയാണ് ആ കാലം കടന്നു പോയത്. പോസ്റ്റ്പാർട്ടം കാലം പിന്നെ പറയുകയേ വേണ്ട അതുകൊണ്ട് തന്നെ ഇത്തവണ എന്തൊക്കെ സംഭവിച്ചാലും സ്‌ട്രെസ് എടുക്കില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. അപ്പോൾ ദാ വരുന്നു കോവിഡ് രണ്ടാം തരംഗം, ലോക്ക് ഡൗൺ, അതിനിടയിൽ അവിചാരിതമായി ഒരു ഫ്ലാറ്റ് ഷിഫ്റ്റിംഗ്, ഭർത്താവ് മറ്റൊരു രാജ്യത്ത്, അച്ഛനും അമ്മയും ആരും അടുത്തില്ല...ഞാനും മോളും മാത്രം ! പക്ഷേ എന്തുവന്നാലും മനസ്സും ശരീരവും സ്റ്റേബിൾ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റൽ യോഗയിൽ കൊണ്ടെത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com