'കൂട്ടിച്ചേര്‍ക്കാന്‍ 30മിനിറ്റ് മതി, പിരിയാൻ വർഷങ്ങളും'; സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം?, സാധിക ചോദിക്കുന്നു 

'കല്യാണം കഴിക്കാഞ്ഞാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലാഞ്ഞാൽ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം'
'കൂട്ടിച്ചേര്‍ക്കാന്‍ 30മിനിറ്റ് മതി, പിരിയാൻ വർഷങ്ങളും'; സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം?, സാധിക ചോദിക്കുന്നു 

ല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണെന്ന് നടി സാധിക വേണു​ഗോപാൽ. കല്യാണം ഒരു തെറ്റല്ലെന്നും തെറ്റാണെന്നു തിരിച്ചറിയുമ്പോൾ അതിൽ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരമെന്നും സാധിക കുറിച്ചു. കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടി. ആണിനായാലും പെണ്ണിനായാലും ഒന്നിച്ചുപോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് പരിഹാരമെന്നും സാധിക കുറിച്ചു.  

സാധികയുടെ കുറിപ്പ്

കല്യാണം ഒരു തെറ്റല്ല. പക്ഷെ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോൾ അതിൽ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം.
അണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് പരിഹാരം 
കല്യാണം കഴിക്കാഞ്ഞാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലാഞ്ഞാൽ തെറ്റ്, വിവാഹമോചനം അവിവേകം, മരണം അനിവാര്യം.
വിവാഹപ്രായം ആയി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാൻ നിൽക്കുന്നവരെ ഒന്നും ജീവിക്കുമ്പോൾ കാണാൻ കിട്ടാറില്ല. നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്?
 ഒരുപരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മിൽ കൂട്ടി ചേർക്കാൻ 30മിനിറ്റ് മതി. വര്ഷങ്ങളായി പരിചയമുള്ള ആ ജീവിതം മതിയെന്ന് തീരുമാനിച്ചവർക്ക് പിരിയാൻ വർഷങ്ങളും മറ്റു നൂലാമാലകളും.
കണക്ക് പറഞ്ഞു എണ്ണി വാങ്ങുന്ന കാശും സ്വർണ്ണവും, കണക്കിൽ വ്യത്യാസം വന്നാൽ ജീവിതം ദുസ്സഹം! തീരാ വ്യഥകളും ഗാർഹിക പീഡനവും വേറെ. വിഷമം പറയാൻ സ്വന്തം വീട്ടിലെത്തിയാൽ ബാലേഭേഷ്, "പെണ്ണ് സഹിക്കാൻ ആയി ജനിച്ചവളാണ് ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് നാണക്കേടല്ലേ? സമൂഹം എന്ത് കരുതും? കുടുംബക്കാർ എന്ത് വിചാരിക്കും? അച്ഛനെ ഓർത്തു ഇതൊക്കെ മറന്നേക്കൂ  അമ്മ അനുഭവിച്ചത് ഇതിനേക്കാൾ അപ്പുറം ആണ് ഇതൊക്കെ ചെറുത്‌ നിസാരം എന്നൊക്കെ പറഞ്ഞു സ്വന്തം ആയി ഈ ലോകത്തു ആരും ഇല്ല എന്ന തിരിച്ചറിവും കിട്ടി ബോധിച്ചു സന്തോഷിച്ചു തിരിച്ചു വന്ന വഴിക്കു പോകാം.
എന്നിട്ട് അവസാനം സഹികെട്ടു ജീവൻ അവസാനിക്കുമ്പോൾ ഒരായിരം ആളുകൾ ഉണ്ടാകും സഹതാപ തരംഗവുമായി, ഇത്രയ്ക്കു വേദനിച്ചുന്നു ഞങ്ങൾ അറിഞ്ഞില്ല,ഞങ്ങളോടൊന്നും പറഞ്ഞില്ല, എന്തിനു ഇങ്ങനൊക്കെ ചെയ്തു.... പ്രഹസനത്തിന്റെ മൂർഥനയാവസ്ഥ!
കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്. ഇവിടെ പലരും കല്യാണം കഴിക്കുന്നത്‌ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സമൂഹത്തിനും വേണ്ടി ആണ്. പഠിക്കുന്നവർ പഠിച്ചോട്ടെ, ജോലി ചെയ്യുന്നവർ അത് ചെയ്തോട്ടെ കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം ജീവനോടെ അഭിമാനത്തോടെ ജീവിക്കുന്നത് തന്നെ ആണ്. അവർക്കു കല്യാണം കഴിക്കാൻ തോന്നുമ്പോൾ അവരായിട്ട് പറഞ്ഞോട്ടെ, ജീവിതം ജീവിച്ചു കഴിഞ്ഞ ആളുകളെന്തിനു ജീവിതം തുടങ്ങുന്നവരുടെ ജീവിക്കാൻ ഉള്ള അവകാശം തട്ടിയെടുക്കണം? ഇതൊക്കെ എന്നാണാവോ ആളുകൾ തിരിച്ചറിയുന്നത്.
ആദരാഞ്ജലികൾ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com