പണം നല്‍കി, മദ്യം കിട്ടിയില്ല; ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ പറ്റിച്ചു:  വെളിപ്പെടുത്തലുമായി ശബന ആസ്മി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 05:22 PM  |  

Last Updated: 24th June 2021 05:22 PM  |   A+A-   |  

SHABANA04

ഫയല്‍ ചിത്രം


മുംബൈ: ഓണ്‍ലൈന്‍ മദ്യ വിതരണക്കാര്‍ പറ്റിച്ചെന്ന് പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മി. ലിവിങ് ലിക്വിഡ്‌സ് എന്ന ഏജന്‍സിക്ക് എതിരെയാണ് ശബാന രംഗത്തുവന്നിരിക്കുന്നത്. 'ഇവരെ കരുതിയിരിക്കുക. ഇവരെന്നെ പറ്റിച്ചു. ഞാന്‍ മുന്‍കൂര്‍ പണം നല്‍കി, ഓര്‍ഡര്‍ ചെയ്ത ഐറ്റം വരാതിരുന്നപ്പോള്‍ അവര്‍ എന്റെ കോളുകള്‍ എടുക്കുന്നത് നിര്‍ത്തി' ശബാന ട്വിറ്ററില്‍ പറഞ്ഞു. 

പണം നല്‍കിയ അക്കൗണ്ട് ഡീറ്റെയ്ല്‍സ് സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എത്രരൂപയാണ് നല്‍കിയത് എന്നോ പൊലീസില്‍ പരാതി നല്‍കിയതിനെ കുറിച്ചോ അവര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല.

ഇതിന് മുന്‍പും ഓണ്‍ലൈന്‍ മദ്യം വിരണ ഏജന്‍സികള്‍ എന്ന പേരിലുള്ള സംഘങ്ങള്‍ ബോളിവുഡ് താരങ്ങളെ പറ്റിച്ചിട്ടുണ്ട്. അക്ഷയ് ഖന്ന, നര്‍ഗീസ് ഫക്രി എന്നിവര്‍  മുന്‍പ് തങ്ങള്‍ പറ്റിക്കപ്പെട്ടതായി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.