പൃഥ്വി, ഡിക്യൂ, ഫഹദ്; വൈറലായി നസ്രിയയുടെ മിറർ സെൽഫി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2021 01:00 PM  |  

Last Updated: 25th June 2021 01:00 PM  |   A+A-   |  

prithvi_fahad_DQ

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

സ്രിയയുടെ ഇൻസ്റ്റ​ഗ്രാം പേജിലെത്തിയ ഒരു താരകുടുംബ സെൽഫിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ, ഫഹദ് ഫാസിൽ, നസ്രിയ എന്നിവരാണ് സകുടുംബം ചിത്രത്തിലുള്ളത്. ബ്ലാക്ക് നിറത്തിലെ വേഷത്തിൽ താരങ്ങളെല്ലാം ഒന്നിച്ചെത്തിപ്പോൾ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

പൃഥ്വിയുടെ ഭാര്യ സുപ്രിയയും ദുൽഖറിന്റെ ഭാര്യ അമാലും ചിത്രത്തിലുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറി പൃഥ്വിരാജും സുപ്രിയയും കൊച്ചിയിലെത്തിയപ്പോഴാണ് താരങ്ങൾ ഒന്നിച്ചുകൂടിയത്. മുൻപും  ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലോക്ക്ഡൗണിന് മുമ്പ് അമാലും സുപ്രിയയുമായി സമയം ചിലവിട്ട് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. 

കോൾഡ് കേസാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. കുറുപ്പ്, സല്യൂട്ട് എന്നിവയാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നാനി നായകനാവുന്ന അണ്ടെ സുന്ദരാനികി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന ത്രില്ലിലാണ് നസ്രിയ.അല്ലു അർജുൻ ചിത്രം പുഷ്പയിലെെ പ്രതിനായകവേഷത്തിലൂടെ ഫഹദും തെലുങ്കിൽ എത്തുകയാണ്.