കല്യാണം വേണ്ടാ, പഠിപ്പ് മുഴുവിപ്പിക്കണമെന്ന് നിങ്ങൾ പറഞ്ഞാ; സ്ത്രീധനത്തിനെതിരെ 'നെയ്യാറ്റിൻകര ​ഗോപൻ'; വിഡിയോ വൈറൽ 

ആറാട്ടിലെ മോഹൻലാലിന്റെ കഥാപാത്രമായ ​നെയ്യാറ്റിൻകര ​ഗോപൻ ഒരു കൂട്ടം പെൺകുട്ടികളോട് സംസാരിക്കുന്നതാണ് രം​ഗത്തിൽ
മോഹൻലാൽ/ വിഡിയോയിൽ നിന്ന്
മോഹൻലാൽ/ വിഡിയോയിൽ നിന്ന്

കൊല്ലം സ്വദേശി വിസ്മയയുടെ മരണ വാർത്ത പുറത്തുവന്നതോടെ സ്ത്രീധനം കേരളത്തിൽ വലിയ ചർച്ചയാവുകയാണ്. ഇതിനോടകം നിരവധി പേരാണ് സ്ത്രീധനത്തിനെതിരെ നിലപാടെടുത്ത് രം​ഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാലിന്റെ ഒരു വിഡിയോ ആണ്. തന്റെ പുതിയ ചിത്രം ആറാട്ടിൽ വിവാഹത്തെക്കുറിച്ച് പറയുന്ന രം​ഗമാണ് താരം പോസ്റ്റ് ചെയ്തത്. സ്ത്രീധനത്തിനെതിരായ ശക്തമായ നിലപാടിനൊപ്പമാണ് വിഡിയോ എത്തിയത്. 

ആറാട്ടിലെ മോഹൻലാലിന്റെ കഥാപാത്രമായ ​നെയ്യാറ്റിൻകര ​ഗോപൻ ഒരു കൂട്ടം പെൺകുട്ടികളോട് സംസാരിക്കുന്നതാണ് രം​ഗത്തിൽ. "മക്കളേ, നിങ്ങൾ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്. നിങ്ങള് ഈ മെമ്പർമാരോട് പറഞ്ഞാ, ഞങ്ങൾക്ക് കല്യാണം വേണ്ട, പഠിപ്പ് മുഴുവിപ്പിക്കണം എന്നൊക്കെ. അപ്രീസിയേഷനാണുണ്ടാ. കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, വേണ്ടത് സ്വയംപര്യാപ്തതയാണ്. അതാണ് പൊളിറ്റിക്കലി കറക്റ്റ്- എന്നാണ് ആറാട്ടു​ഗോപൻ പറയുന്നത്. 

തുല്യതയുള്ള രണ്ട് പേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ലെന്നും മോഹൻലാൽ വ്യക്തമാക്കുന്നുണ്ട്. "സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ.." എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com