'നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ കണ്ണുകൾ നിറഞ്ഞു, കാലിടറി'

നന്ദുവിന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് സീമ ജി നായരും ബലികർമങ്ങൾക്കായി പോയത്
സീമ ജി നായരും നന്ദു മഹാദേവനും/ ഫേയ്സ്ബുക്ക്
സീമ ജി നായരും നന്ദു മഹാദേവനും/ ഫേയ്സ്ബുക്ക്


ലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിയാണ് നന്ദു മഹാദേവ വിട പറഞ്ഞത്. വർഷങ്ങൾ നീണ്ട കോവിഡ് പോരാട്ടത്തിന് ഒടുവിലായിരുന്നു നന്ദുവിന്റെ മരണം. ഇപ്പോൾ നന്ദുവിന്റെ ബലികർമങ്ങൾക്കായി തിരുനെല്ലി ക്ഷേത്രത്തിൽ പോയ അനുഭവം പങ്കുവെച്ച് നടി സീമ ജി നായർ. നന്ദുവിന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് സീമ ജി നായരും ബലികർമങ്ങൾക്കായി പോയത്. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു എന്നാണ് താരം കുറിക്കുന്നത്. 

സീമ ജി നായരുടെ കുറിപ്പ് വായിക്കാം

ഇന്നലെ എന്റെ പ്രിയ നന്ദൂട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു.. നന്ദൂട്ടൻ പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളിൽ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തിൽ ആയിരുന്നു. പല തവണപോകാൻ ആഗ്രഹിച്ചപോളും ഓരോകാര്യങ്ങൾ വന്ന് അത് മാറിപോയിരുന്നു.. ഇന്നലെ നന്ദുട്ടൻ അവിടെ പോയി.. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും (ലേഖ)അച്ഛനും അനുജനും അനുജത്തിയും.. കൂട്ടത്തിൽ അവനെ ഏറെ സ്നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു.. നന്ദൂട്ടന്റെ ബലികർമങ്ങൾക്കായാണ് പോയത്.. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു.. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു.. ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓർത്തു.. കർമങ്ങൾ പൂർത്തിയായി അവിടുന്നിറങ്ങുമ്പോൾ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളിൽ ഒരുമ്മ നൽകുമ്പോൾ, ലേഖയെ ചേർത്തുപിടിക്കുമ്പോൾ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.. അമ്മമാർ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോകുന്ന മക്കളെ കുറിച്ചോർത്തു വെമ്പുന്ന ഒരുപാട് ലേഖമാർ ഇവിടെയുണ്ട്.. ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടൻ ആ കുടുംബത്തിൽ തന്നെ പുനർജനിക്കും എന്ന വിശ്വാസത്തോടെ.. ഇപ്പോളും അവനെ സ്നേഹിക്കുന്നവരെ ചുറ്റിപറ്റി അവൻ ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ.. അവൻ പകർന്നു തന്ന ഊർജ്ജത്തിൽ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സിൽ ഓർത്തുകൊണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com