'എസക്കിയേല്‍'; കുഞ്ഞിന്റെ പേരും ചിത്രങ്ങളും പുറത്തുവിട്ട് ബാലുവും എലീനയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th June 2021 05:41 PM  |  

Last Updated: 28th June 2021 05:41 PM  |   A+A-   |  

balu_and_aileena

balu_and_aileena

 

ജീവിതത്തിലെ പുതിയ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍ ബാലു വര്‍ഗ്ഗീസും നടിയും മോഡലുമായ എലീന കാതറിനും. മകന്റെ ചിത്രങ്ങളും പേരും ഇരുവരും പങ്കുവച്ചു. എസക്കിയേല്‍ എമി വര്‍ഗീസ് എന്നാണ് കുഞ്ഞിന്റെ പേര്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. എലീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച 2021 ജനുവരിയിലാണ് ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് ബാലു ആരാധകരോട് പങ്കുവച്ചത്. പിന്നാലെ നടന്ന ബേബി ഷവർ ആഘോഷങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. 

ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അയാൾ ഞാൻ അല്ല, വിജയ് സൂപ്പറും പൗർണമിയും തിടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച എലീന സൗന്ദര്യ മത്സര വേദികളിലെ നിറ സാന്നിധ്യമായിരുന്നു.