മരക്കാറിനു മുമ്പ് ‘ഹംഗാമ 2‘, റിലീസ് ഒടിടിയിൽ 

എട്ട് വർഷത്തിനു ശേഷം പ്രിയദർശന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവാണ് ചിത്രം
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ഹംഗാമ 2 ജൂലൈ 23ന് ഡിസ്നി ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. എട്ട് വർഷത്തിനു ശേഷം പ്രിയദർശന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവാണ് ചിത്രം. സിനിമ 30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാർ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

പരേഷ് റാവൽ, ശിൽപ ഷെട്ടി, മീസാൻ ജാഫ്രി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. 1984ൽ പ്രിയദർശൻ മലയാളത്തിൽ ഒരുക്കിയ പൂച്ചക്കൊരു മൂക്കൂത്തിയുടെ റീമേക്കായിരുന്നു 2003ൽ പുറത്തിറങ്ങിയ ഹംഗാമ.  രണ്ടാം ഭാഗത്തിലും ആദ്യ ചിത്രത്തിലേപ്പോലെ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഒക്കെയാണ് വിഷയമെന്നും പക്ഷേ കഥ വ്യത്യസ്തമാണെന്നും പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. ‌

പ്രിയദർശൻ- മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് സംവിധായകന്റെ മറ്റൊരു ചിത്രം ഒടിടിയിൽ എത്തുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com