'അസ്ഥികൂടത്തിൽ‌ തൊലി വച്ചു പിടിപ്പിച്ച പോലെയെന്ന്, മലയാളത്തിലെ ട്രോളുകൾ വളരെ ക്രൂരം'; മാളവിക മോഹനൻ

'ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ‌ മലയാളത്തിൽ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാൽ പോലും ആക്രമിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ'
മാളവിക മോഹനൻ/ ഫേസ്ബുക്ക്
മാളവിക മോഹനൻ/ ഫേസ്ബുക്ക്

ട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായാണ് മാളവിക മോഹനൻ മലയാളികൾക്ക് മുന്നിൽ എത്തുന്നത്. എന്നാൽ പിന്നീടുള്ള മാളവികയുടെ യാത്ര ബോളിവുഡിലേക്കായിരുന്നു. മാസ്റ്റർ എന്ന ചിത്രത്തിൽ വിജയുടെ നായികയായി എത്തി തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര താരമായിരിക്കുകയാണ് മാളവിക ഇപ്പോൾ. എന്നാൽ തന്റെ ആദ്യ ചിത്രത്തിന്റെ പരാജയത്തിന് ശേഷം നേരിടേണ്ടി വന്ന ആക്ഷേപങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

വളരെ പ്രതീക്ഷയോടെയാണ് പട്ടംപോലെ ചിത്രത്തിലേക്ക് മാളവിക എത്തുന്നത്. ദുൽഖറിന്റെ നായിക, അച്ഛനെ പോലെ ഞാൻ ആദരിക്കുന്ന അഴകപ്പൻ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ’ യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി. പക്ഷേ, സിനിമ തിയറ്ററിൽ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല.- മാളവിക പറഞ്ഞു. 

സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാടു പേർ ഒപ്പമുണ്ടാകും പക്ഷേ, പരാജയപ്പെടുമ്പോൾ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ലെന്നാണ് താരം പറയുന്നത്. മറ്റു ജോലികളിലെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാൽ  അതൊരു ‘പബ്ലിക്’ പരാജയം ആണ്. ഒരുപാട് ചർച്ച ചെയ്യുകയും മാനസികമായി വലിയ ആഘാതമുണ്ടാവുകയും ചെയ്യുമെന്നും മാളവിക കൂട്ടിച്ചേർത്തു. 

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണത്തെക്കുറിച്ചും താരം പറഞ്ഞു. മലയാളത്തിലെ ട്രോളുകൾ വളരെ ക്രൂരമാണെന്നും തന്നെ ശരീരത്തെ പോലെ പരിഹാസത്തിന് ഇരയാക്കിയെന്നുമാണ് മാളവിക പറയുന്നത്. മറ്റു സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തിൽ‌ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകൾ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ‌ മലയാളത്തിൽ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാൽ പോലും ആക്രമിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ. - മാളവിക പറഞ്ഞു. 

എന്നാൽ ഈ പരാജയം തന്നെ കരുത്തുള്ള ഒരാളാക്കി മാറ്റിയെന്നാണ് മാളവിക പറയുന്നത്. അതിനുള്ള പരിശീലനമായിരുന്നു ആ സിനിമ എന്നു തോന്നുന്നു. ഇപ്പോൾ വിജയത്തെയും പരാജയത്തെയും നേരിടാൻ പഠിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com