അന്ന് ചർച്ചിലിന്റെ പെയിന്റിംഗ് സ്വന്തമാക്കി, റെക്കോർഡ് തുകയ്ക്ക് വിറ്റ് ആഞ്ജലീന ജോളി  

51 കോടി രൂപയിലധികമാണ് ലേലത്തിൽ ചിത്രത്തിന് ലഭിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഞ്ജലീന ജോളിയുടെ ഉടമസ്ഥതയിലുള്ള മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പെയിന്റിംഗ് ലണ്ടനിൽ നടന്ന ലേലത്തിൽ വിറ്റു. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ലേലം നടന്നത്. 51 കോടി രൂപയിലധികമാണ് ലേലത്തിൽ ചിത്രത്തിന് ലഭിച്ചത്. 

രണ്ടാം ലോകമഹായുദ്ധസമയത്ത് മാരാകേഷിൽ വച്ച് വരച്ച കൊട്ടൗബിയ പള്ളി ടവറിന്റെ ചിത്രമാണ് ഇത്. ചർച്ചിലിന്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടി എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. യുദ്ധനാളിൽ ചർച്ചിൽ വരച്ച ഏക ലാൻഡ്സ്കേപ്പ് ചിത്രവും ഇതാണ്. മുമ്പ് വിറ്റ വിൻസ്റ്റൺ ചർച്ചിലിന്റെ പെയിന്റിംഗുകളുടെ റെക്കോർഡ് മറികടന്നാണ് ഈ ലേലം. ഇതിനു മുമ്പ് നടന്ന ചർച്ചിൽ പെയിന്റിംഗിന്റെ ലേലത്തിൽ 1.8 മില്യൺ ഡോളറിൽ താഴെയായിരുന്നു വില ലഭിച്ചത്. 

2011ൽ ന്യൂ ഓർലിയൻസിൽ വച്ചു നടന്ന വിൽപനയിലാണ് നടി ആഞ്ജലീന ജോളി ഈ പെയിന്റിം​ഗ് സ്വന്തമാക്കിയത്. തിങ്കളാഴ്ച നടന്ന ലേലത്തിൽ 1.5 മുതൽ 2.5 മില്യൺ ഡോളർ വരെയാണ് വില പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിവേ​ഗം കുതിച്ച ലേലത്തുക 7 മില്ല്യൺ ഡോളറിൽ എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com