'നിന്നെ കാണാൻ ഐശ്വര്യ റായിയെ പോലുണ്ട്', എന്ന് കേട്ടാൽ മനസ്സ് നിറയുന്നവരാണ് ഏറെയും. ഐശ്വര്യയുമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടിയവരും നിരവധിയാണ്. ഇപ്പോഴിതാ ഒരു പാക്കിസ്ഥാൻ സുന്ദരിയാണ് ഐശ്വര്യയുമായുള്ള സാദൃശ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പേര് ആംന ഇമ്രാൻ.
ആംനയുടെ ചിത്രങ്ങൾ കണ്ട് ചില സുഹൃത്തുക്കളാണ് ഐശ്വര്യ റായിയുമായുള്ള സാമ്യം ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നാലെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോകൾ പങ്കുവച്ചു. ഇതിനുപിന്നാലെയാണ് ആംന ഇമ്രാൻ വൈറലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ