ഷൂട്ടിങ്ങിനിടെ പരിക്ക്; ഫഹദ് ഫാസിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

പുതിയ ചിത്രം മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം
ഫഹദ് ഫാസിൽ/ ഫേയ്സ്ബുക്ക്
ഫഹദ് ഫാസിൽ/ ഫേയ്സ്ബുക്ക്

കൊച്ചി; പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റ നടൻ ഫഹദ് ഫാസിലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂക്കിന്റെ എല്ലിന് ചെറിയ പൊട്ടലേറ്റതിനെ തുടർന്നായിരുന്ന ശസ്ത്രക്രിയ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കിയ ഫഹദിനെ ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 

പുതിയ ചിത്രം മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. ഷൂട്ടിങ്ങിനായി ഏലൂരിലെ സ്റ്റുഡിയോയിൽ നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്. ചിത്രീകരണത്തിനിടെ മുകളിൽ നിൽക്കുകയായിരുന്ന താരത്തിന് ബാലൻസ് നഷ്ടപ്പെടുകയായിരുന്നു.  സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com