'ചിരിക്കാൻ പറ്റും', ഇടവേള അവസാനിപ്പിച്ച് പാർവതി തിരിച്ചെത്തി; ചിത്രം ഏറ്റെടുത്ത് ആരാധകർ 

മനോഹരമായി ചിരിക്കുന്ന മുഖവുമായാണ് താരം ഇക്കുറി ഇൻസ്റ്റ​ഗ്രാമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്
പാർവതി/ ചിത്രം: ഇൻസ്റ്റ​ഗ്രാം
പാർവതി/ ചിത്രം: ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ നിന്ന് ഇടയ്ക്കിടെ അവധിയെടുക്കുന്നത് നടി പാർവതിക്ക് പതിവാണ്. ഏറെ സജീവമായി നിൽക്കുന്നതിനിടെ പെട്ടെന്നൊരു ബ്രേക്ക് എടുത്ത താരം ഇപ്പോഴിതാ വീണ്ടും സജീവമായിരിക്കുകയാണ്. മനോഹരമായി ചിരിക്കുന്ന മുഖവുമായാണ് താരം ഇക്കുറി ഇൻസ്റ്റ​ഗ്രാമിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 

“പണ്ട് ഇടക്കിടെ ചിരിക്കാറുള്ള എന്റെ ആ ചിരി ഞാൻ മിസ് ചെയ്യുന്നു. അതുകൊണ്ട് എപ്പോഴൊക്കെ ചിരിക്കുന്നോ അപ്പോഴൊക്കെ ഞാനത് എടുത്തുവയ്ക്കും. തിരിച്ചുപോയി ആ ചിരി ഇപ്പോഴും സാധ്യമാണെന്ന് എന്നെത്തന്നെ ഓർമപ്പെടുത്താൻ. സന്തോഷം സാധ്യമാണ്,” മുടി മുന്നിലേക്കിട്ട് മനോഹരമായി ചിരിക്കുന്ന ഒരു ചിത്രമാണ് പാർവതി പങ്കുവച്ചിരിക്കുന്നത്.

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ ആണ് പാർവതിയുടെ പുതിയ ചിത്രം. മാർച്ച് 12നാണ് ചിത്രത്തിന്റെ റിലീസ്. ആര്യാടൻ ഷൗക്കത്തിൻറേതാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ ബെൻസി നാസർ ആണ് നിർമ്മാണം.‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാർത്ഥിനിയുടെ കഥാപാത്രമാണ് പാർവ്വതിയുടേത്. റോഷൻ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com