'ന്നാ, താന്‍ കേസ് കൊട്', ഒരു കേസ് അങ്ങ് കൊടുത്തേക്കാമല്ലേയെന്ന് കുഞ്ചാക്കോ ബോബൻ; പ്രഖ്യാപനം

രതീഷിനും സന്തോഷ് ടി കുരുവിളയ്ക്കുമൊപ്പം കുഞ്ചാക്കോ ബോബൻ/ ഫേയ്സ്ബുക്ക്
രതീഷിനും സന്തോഷ് ടി കുരുവിളയ്ക്കുമൊപ്പം കുഞ്ചാക്കോ ബോബൻ/ ഫേയ്സ്ബുക്ക്

ൻഡ്രോയ്ഡ് കുഞ്ഞപ്പൻ സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. 'ന്നാ, താന്‍ കേസ് കൊട്' എന്നാണ് ചിത്രത്തിന്റെ പേര്. രസകരമായ കുറിപ്പിനൊപ്പം കുഞ്ചാക്കോ ബോബനാണ് ടൈറ്റിൽ പുറത്തുവിട്ടത്. അരങ്ങിലും അണിയറയിലും മികച്ച ടീമുമായാണ് ചിത്രം വരുന്നത്. 

എന്നാ പിന്നെ... രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം,ല്ലേ !!! രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, സന്തോഷ്.T.കുരുവിള, ആഷിഖ് അബു , മധു നീലകണ്ഠൻ, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫറിക്ക, ഗായത്രി ശങ്കർ ... പിന്നെ ഞാനും !!!! .....”ന്നാ,താൻ കേസ് കൊട്"....... ഈ വർഷം തന്നെ കൊടുക്കും- എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. 

ചാക്കോച്ചനൊപ്പം വിനയ് ഫോര്‍ട്ട് ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മധു നീലകണ്ഠനാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. 

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണിത്. കുഞ്ഞപ്പന് ശേഷം നിവിൻ പോളിയെ നായകനാക്കി 'കനകം കാമിനി കലഹം' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. അതിന്റെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com