'ഇതില്‍ പെണ്ണുങ്ങള്‍ മാത്രം', വുമണ്‍സ് ഒണ്‍ലി സീരീസുമായി ആമസോണ്‍ പ്രൈം

ബോളിവുഡ് സുന്ദരി ജൂഹി ചൗളയുടെ ഡിജിറ്റലിലേക്കുള്ള അരങ്ങേറ്റമാണിത്
സോഹ അലി ഖാന്‍, ജൂഹി ചൗള, കരിഷ്മ ടന്ന/ ആമസോൺ പ്രൈം വിഡിയോയിൽ നിന്ന്
സോഹ അലി ഖാന്‍, ജൂഹി ചൗള, കരിഷ്മ ടന്ന/ ആമസോൺ പ്രൈം വിഡിയോയിൽ നിന്ന്

രങ്ങിലും അണിയറയിലും സ്ത്രീകള്‍ മാത്രം, വനിത ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പ്രഖ്യാപനവുമായി ആമസോണ്‍ പ്രൈം വിഡിയോസ്. സ്ത്രീകള്‍ മാത്രം കാസ്റ്റ് ആന്‍ഡ് ക്രൂ ആയി വരുന്ന ഒറിജിനല്‍ സീരീസാണ് ഒരുങ്ങുന്നത്. ബോളിവുഡിലെ വമ്പന്‍ താര നിരയാണ് സീരീസില്‍ അണിനിരക്കുന്നത്. 

'ഹഷ് ഹഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലര്‍ ഡ്രാമയാണ്. ബോളിവുഡ് സുന്ദരി ജൂഹി ചൗളയുടെ ഡിജിറ്റലിലേക്കുള്ള അരങ്ങേറ്റമാണിത്. കൂടാതെ അയേഷ ജുല്‍ക, സോഹ അലി ഖാന്‍, ഷഹാന ഗോസ്വാമി, കൃതിക കമ്ര, കരിഷ്മ ടന്ന എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ കഥകള്‍ പറയുകയാണ് സീരീസിലൂടെ എന്നാണ് ആമസോണ്‍ പ്രൈം വ്യക്തമാക്കിയത്. 

പ്രമുഖ് സംവിധായികയായ തനൂജ ചന്ദ്രയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും. പരസ്യമേഖലയില്‍ ശ്രദ്ധേയയായ കൊപല്‍ നതാനിയാണ് ഷോ ഡയറക്ട് ചെയ്യുന്നത്. ശകുന്ദള ദേവിയിലൂടെ ശ്രദ്ധേയയായ ഷിഖ ശര്‍മ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറിന്റെ റോളിനൊപ്പം കഥയും ഒരുക്കുന്നുണ്ട്. ദേശിയ പുരസ്‌കാര ജേതാവായ ജൂഹി ചതുര്‍വേദിയാണ് സംഭാഷണം ഒരുക്കുന്നത്. വിക്രം മല്‍ഹോത്രയുടെ അബുന്‍ഡാനിയ എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാതാക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com