കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് കരീന, മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് താരം

കരീന കപൂർ കുഞ്ഞിനൊപ്പം/ ഇൻസ്റ്റ​ഗ്രാം
കരീന കപൂർ കുഞ്ഞിനൊപ്പം/ ഇൻസ്റ്റ​ഗ്രാം

ണ്ടാമത്തെ മകന്റെ ആദ്യ ചിത്രം ആരാധകരുമായി പങ്കുവെച്ച് ബോളിവുഡ് സുന്ദരി കരീന കപൂര്‍. വനിത ദിനത്തോട് അനുബന്ധിച്ചാണ് താരം മകനെ ആരാധകരുടെ മുന്നിലെത്തിച്ചത്. മാറില്‍ ചാഞ്ഞ് കിടന്നു ഉറങ്ങുന്ന കുഞ്ഞിനൊപ്പമുള്ളതാണ് സെല്‍ഫി. ചിത്രത്തിനൊപ്പം വനിതാ ദിനാശംസകളും താരം ആശംസിച്ചിട്ടുണ്ട്. 

സ്ത്രീകള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ല. ഹാപ്പി വുമണ്‍സ് ഡേ മൈ ലവ്‌സ്- കരീന കുറിച്ചു. താരത്തിന്റെ ചിത്രത്തിന് താഴെ സ്‌നേഹം നിറയ്ക്കുകയാണ് ആരാധകര്‍. താരത്തിന് വനിതാ ദിനാശംസകളുമായി ബോളിവുഡ് സെല്രിറ്റികളുമെത്തി. 

ഫെബ്രുവരി 21 നാണ് സെയ്ഫ് അലി ഖാനും കരീന കപൂറിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ കരീന സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചുവന്നിരുന്നു. എല്ലാവരേയും മിസ് ചെയ്തുവെന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com