സെക്കന്റ് ഷോയ്ക്ക് അനുമതി; മമ്മൂട്ടിയുടെ പ്രീസ്റ്റ് 11ന്

തിയറ്ററുകള്‍ക്ക് പകല്‍ 12 മുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനാനുമതി
തിയറ്റര്‍, പ്രീസ്റ്റ് സിനിമയില്‍ മമ്മൂട്ടി/ ഫയല്‍ ചിത്രം
തിയറ്റര്‍, പ്രീസ്റ്റ് സിനിമയില്‍ മമ്മൂട്ടി/ ഫയല്‍ ചിത്രം

തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ വീണ്ടും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. തിയറ്ററുകള്‍ക്ക് പകല്‍ 12 മുതല്‍ രാത്രി 12 വരെയാണ് പ്രദര്‍ശനാനുമതി. തിയേറ്ററുകള്‍ മുന്നോട്ട് നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമെന്നും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുമായി ഫിലിം ചേംബര്‍  നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. 

സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇറങ്ങിയതോടെ പുതിയ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനും വിരാമമായി. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചു.  

ഫെബ്രുവരി 12ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാര്‍ച്ച് 4ലേക്ക് ചിത്രം മാറ്റുകയായിരുന്നു. െസക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ കലക്ഷനില്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നതു മുന്നില്‍ കണ്ടാണ് റിലീസ് ഒരു മാസത്തേയ്ക്ക് നീട്ടിയത്. എന്നാല്‍ സെക്കന്‍ഡ് ഷോയുടെ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെ റിലീസ് പിന്നെയും മാറ്റുകയായിരുന്നു. 

മമ്മൂട്ടിമഞ്ജു വാരിയര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് ഹൊറര്‍ ത്രില്ലറാണ്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com