'ചളിപ്പുണ്ട്', പൊലീസ് വേഷത്തിൽ ദുൽഖർ; സല്യൂട്ട് ഫസ്റ്റ്ലുക്ക് 

ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക
സല്യൂട്ട് ഫസ്റ്റ്ലുക്ക്/ ചിത്രം: ഫേസ്ബുക്ക്
സല്യൂട്ട് ഫസ്റ്റ്ലുക്ക്/ ചിത്രം: ഫേസ്ബുക്ക്

ദുൽഖര്‍ സൽമാൻ ആദ്യമായി മുഴുനീള പൊലീസ് വേഷത്തിൽ എത്തുകയാണ് റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന 'സല്യൂട്ട്' എന്ന ചിത്രത്തിൽ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. "ആസ് എംബാരസിങ് ആസ് ഇറ്റ് ഈസ്", എന്ന് കുറിച്ചാണ് ദുൽഖർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

ബോബി-സഞ്ജയ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

കൊല്ലം, കാസർഗോട് എന്നിവടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസ് ആണ് നിര്‍മാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com