അസ്ഥികൂടത്തിന്റെ വിരലുകൾ നേരെ, 2019 ലും മാസ്ക് ധരിച്ചവർ; ദ‌ൃശ്യം 2ലെ 42 അബദ്ധങ്ങൾ; വിഡിയോ

അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് ഈ തെറ്റുകൾ കണ്ടെത്തിയിരിക്കുന്നത്
വിഡിയോയിൽ നിന്ന്
വിഡിയോയിൽ നിന്ന്

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2 മികച്ച അഭിപ്രായമാണ് നേടിയത്. ആമസോൺ പ്രൈമിലൂടെ റിലീസായ ചിത്രം ലോകം മുഴുവൻ ചർച്ചയായി. അതിനൊപ്പം ചിത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിനിമപ്രേമികളും എത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിൽ സംഭവിച്ച 42 അബദ്ധങ്ങളെക്കുറിച്ചുള്ള വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതിസൂക്ഷ്മമായ നിരീക്ഷണത്തിലൂടെയാണ് ഈ തെറ്റുകൾ കണ്ടെത്തിയിരിക്കുന്നത്.

42 അബദ്ധങ്ങളും ചിത്രത്തെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നും ഇത് വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. 2019ലാണ് ദൃശ്യം 2വിന്റെ കഥ നടക്കുന്നത്. എന്നാൽ സിനിമയിൽ കാണിക്കുന്ന ഫോണുകളിലും ലാപ്ടോപ്പിലും സിസിടിവി ദൃശ്യങ്ങളിലുമെല്ലാം തെളിയുന്ന ഡേറ്റ് 2020 ആണെന്ന് വിഡിയോയിൽ പറയുന്നത്. കൂടാതെ 2019 ൽ മാസ്ക് ധരിച്ച് നടക്കുന്നവരും വിഡിയോയിലുണ്ട്. 

കാറിന്റെ കണ്ണാടിയിലൂടെയും മറ്റും ഷൂട്ടിങ് അം​ഗങ്ങളെ  അംഗങ്ങളെ കാണുന്നതും വിഡിയോയിൽ കാണാം. വരുണിന്റെ അസ്ഥികൂടം കണ്ടെത്തുമ്പോൾ കൈകളെല്ലാം നേരെയിരിക്കുന്നത് എങ്ങനെയാണെന്നാണ് ഇവരുടെ സംശയം. ഡബ്ബിങ്ങിലുണ്ടായ പിഴവുകളും ഇവർ എടുത്തു കാണിക്കുന്നുണ്ട്. കിരൺ ജോൺ ഇടിക്കുളയാണ് ഈ വിഡിയോയ്ക്ക് പിന്നിൽ നേരത്തെ ദൃശ്യം ആദ്യ ഭാ​ഗത്തെക്കുറിച്ചും ഒരു വിഡിയോ ഇവർ പുറത്തിറക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com