ഓസ്കർ നാമനിർദേശ പട്ടിക പുറത്തുവിടുന്നത് പ്രിയങ്കയും നിക്ക് ജൊനാസും ചേർന്ന്, ഞാൻ ഒറ്റക്ക് പോരെയെന്ന് താരം; വിഡിയോ

അക്കാദമി തന്നെയാണ് വിവരം പ്രേക്ഷകരം അറിയിച്ചത്
പ്രിയങ്കയും നിക്ക് ജൊനാസും/ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ നിന്ന്
പ്രിയങ്കയും നിക്ക് ജൊനാസും/ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ നിന്ന്

വർഷത്തെ ഓസ്കർ നാമനിർദേശ പട്ടിക പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ഇത് അറിയാനായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയേയും ഭർത്താവും ​ഗായകനുമായ നിക്ക് ജൊനാസിനേയും ഫോളോ ചെയ്താൽ മതിയാരും. താരദമ്പതികൾ ചേർന്നാണ് നാമനിർദേശ പട്ടിക പുറത്തുവിടുന്നത്. അക്കാദമി തന്നെയാണ് വിവരം പ്രേക്ഷകരം അറിയിച്ചത്. അതിന് പിന്നാലെ രസകരമായ വിഡിയോയുമായി ദമ്പതികളും എത്തി. 

ഓസ്‌കര്‍ നാമനിര്‍ദേശം ഞാന്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ എന്ന ചോദ്യവുമായാണ് പ്രിയങ്ക എത്തിയത്. ഭർത്താവ് നിക്ക് ജൊനാസും താരത്തിനൊപ്പമുണ്ടായിരുന്നു. ''ഹേ അക്കാദമി, ഓസ്‌കര്‍ നാമനിര്‍ദേശം ഞാന്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ. തമാശ പറയുന്നതാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു നിക്ക് ജോനാസ്. ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്''- പ്രിയങ്ക കുറിച്ചു.  

366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ഓസ്കാർ നാമനിർദേശം. സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ആഞ്ജലീസില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഓണ്‍ലൈനായാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com