മാറിലും വയറിലുമായി രണ്ട് ടാറ്റൂകള്‍ കൂടി, വിഡിയോ പങ്കുവെച്ച് സാധിക വേണുഗോപാല്‍

വനിത ദിനം ആഘോഷിക്കാന്‍ താരം തെരഞ്ഞെടുത്ത വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
സാധിക ടാറ്റൂവുമായി/ ഇന്‍സ്റ്റഗ്രാം
സാധിക ടാറ്റൂവുമായി/ ഇന്‍സ്റ്റഗ്രാം

സിനിമയിലും സീരിയലിലും നിറഞ്ഞു നില്‍ക്കുന്ന നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വനിത ദിനം ആഘോഷിക്കാന്‍ താരം തെരഞ്ഞെടുത്ത വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ശരീരത്തില്‍ പുതിയ രണ്ട് ടാറ്റൂ ചെയ്തിരിക്കുകയാണ് താരം. 

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ടാറ്റൂ വിശേഷം പങ്കുവെച്ചത്. മാറിലും വയറിലുമായാണ് ടാറ്റൂ ചെയ്തത്. തന്റെ സന്തോഷത്തിനും പ്രോത്സാഹനത്തിനും വേണ്ടി എന്തെങ്കിലും വിമണ്‍സ് ഡേയില്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അങ്ങനെ തന്നെക്കുറിച്ചുള്ള ടാറ്റൂ ചെയ്‌തെന്നുമാണ് താരം പറയുന്നത്. 

കസ്റ്റമൈസ്ഡ് യുണീക് ഡിസൈനാണ് താരം തെരഞ്ഞെടുത്തത്. ചെമ്മരിയാടിന്റെ കൊമ്പുവെച്ച ശക്തയായ സ്ത്രീയാണ് ടാറ്റൂവില്‍. തന്റെ സ്വഭാവത്തിന്റെ പ്രതിഫലനമാണ് ഈ ടാറ്റൂ എന്നാണ് സാധികയുടെ വാക്കുകള്‍. സ്റ്റില്‍ റൈസ് എന്നാണ് മറ്റൊരു ടാറ്റുവില്‍ കുറിച്ചിരിക്കുന്നത്. പുതിയറോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസില്‍ നിന്നാണ് നടി പച്ചകുത്തിയത്. ഇതിന് മുന്‍പ് കയ്യിലും കാലിലുമായി രണ്ട് ടാറ്റൂ താരം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com