കുട്ടികളെ മോശമായി ചിത്രീകരിച്ചു, ബോംബെ ബീഗംസ് പ്രദര്‍ശനം നിര്‍ത്തണം, നെറ്റ്ഫ്ളിക്‌സിന് നോട്ടീസ്

പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗിക ബന്ധവും ലഹരി ഉപയോഗവുമാണ് സീരീസിലുള്ളത്
ബോംബെ ബീ​ഗംസ് പോസ്റ്റർ
ബോംബെ ബീ​ഗംസ് പോസ്റ്റർ

ഴിഞ്ഞ ദിവസമാണ് ബോംബെ ബീഗംസ് എന്ന വെബ്‌സീരീസ് നെറ്റ്ഫ് ളിക്‌സില്‍ റിലീസായത്. അതിനിടെ സീരീസ് പിന്‍വലിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേശിയ ബാലാവകാശ സംഘടനയായ എന്‍സിപിസിആര്‍. സീരീസില്‍ കുട്ടികളെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് സിനിമയുടെ പ്രദശര്‍ശനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. 

ഇത് സംബന്ധിച്ച് വ്യാഴാഴ്ച ബാലാവകാശ കമ്മീഷന്‍ നെറ്റ്ഫഌക്‌സിന് നോട്ടീസ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ നടപടിയെടുത്ത് വിവരം അറിയിക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അല്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും നോട്ടീസില്‍ പറയുന്നു. സീരീസില്‍ കുട്ടികളെ മോശമാക്കി കാണിക്കുന്നത് ചെറുപ്പക്കാരുടെ മനസിനെ മോശമാക്കുമെന്നും ഇത് കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളുണ്ടാകാന്‍ കാരണമാകുമെന്നുമാണ് പറയുന്നത്. 

പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗിക ബന്ധവും ലഹരി ഉപയോഗവുമാണ് സീരീസിലുള്ളത്. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കമ്മിഷന്‍ നോട്ടീസില്‍ പറയുന്നു. സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്നെത്തിയ അഞ്ച് സ്ത്രീകളുടെ ജീവിതമാണ് ബോംബെ ബീഗംസില്‍ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com