'അദ്ദേഹം നിരപരാധിയാണെങ്കില്‍ അവരെ ശിക്ഷിക്കണം'; സൊമാറ്റോ ഡെലിവറി ബോയിയെ സഹായിക്കാന്‍ പരിണീതി ചോപ്ര

ഡെലിവറി ബോയി നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അങ്ങനെയെങ്കില്‍ യുവതിയെ ശിക്ഷിക്കണമെന്നുമാണ് പരിണീതി കുറിച്ചത്.
കാമരാജ്, പരിണീതി ചോപ്ര, ഹിതേഷ ചന്ദ്രാണി/ ട്വിറ്റര്‍
കാമരാജ്, പരിണീതി ചോപ്ര, ഹിതേഷ ചന്ദ്രാണി/ ട്വിറ്റര്‍

സൊമാറ്റോയുടെ ഡെലിമറി ബോയ് ആക്രമിച്ചെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മൂക്ക് മുറിഞ്ഞ് രക്തം വരുന്ന മുഖവുമായാണ് യുവതി വിഡിയോ പങ്കുവെച്ചത്. അതിന് പിന്നാലെ ആരോപണവിധേയനായ ഡെലിവറി ബോയി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ തെറ്റുകാരനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് യുവാവ് രംഗത്തെത്തി. വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സംഭവത്തിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നടി പരിണീതി ചോപ്ര. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

ഡെലിവറി ബോയി നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അങ്ങനെയെങ്കില്‍ യുവതിയെ ശിക്ഷിക്കണമെന്നുമാണ് പരിണീതി കുറിച്ചത്. സൊമാറ്റോ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്റെ ട്വീറ്റ്. സോമാറ്റോ ഇന്ത്യ- ദയവായി സത്യം കണ്ടുപിടിച്ച് പുറത്തുകൊണ്ടിരിക്കൂ. ആ ജെന്റില്‍മാന്‍ നിരപരാധിയാണെങ്കില്‍ (ഞാന്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്) യുവതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഞങ്ങളെ സഹായിക്കൂ. ഇത് മനുഷ്യത്വമില്ലായ്മയും നാണംകെട്ടതും ഹൃദയം തകര്‍ക്കുന്നതുമാണ്. എനിക്ക് എങ്ങനെയാണ് സഹായിക്കാനാവുക എന്ന് പറഞ്ഞുതരൂ- പരിണീതി കുറിച്ചു. 

ബാംഗളൂരില്‍ വച്ചാണ് സംഭവമുണ്ടാകുന്നത്. ഹിതേഷ ചന്ദ്രാണീ എന്ന യുവതിയാണ് സോമാറ്റോയുടെ ഡെലിവറി എക്‌സിക്യൂട്ടീവായ കാമരാജിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഭക്ഷണം വൈകിയെന്നു പറഞ്ഞ് യുവതി തന്നെ ചെരുപ്പുകൊണ്ട് അടിക്കുകയും അധിക്ഷേപിക്കുകയുമാണ് ചെയ്തത് എന്നായിരുന്നു കാമരാജ് പറഞ്ഞത്. യുവതിയുടെ അടി തടയുന്നതിനിടെ അവരുടെ കയ്യില്‍ കിടന്ന മോതിരം കൊണ്ടാണ് മൂക്ക് മുറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതിയെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ സൊമാറ്റോ കാമരാജിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com