ബേബി ഷവർ കെങ്കേമമാക്കി ബാലുവും എലീനയും; പാട്ടുപാടി ഒപ്പം കൂടി ആസിഫും, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 12:07 PM  |  

Last Updated: 16th March 2021 12:07 PM  |   A+A-   |  

balu_aileena_baby_shower

വിഡിയോ സ്ക്രീൻഷോട്ട്

 

ദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടൻ ബാലു വർ​ഗീസും നടിയും മോഡലുമായ എലീന കാതറിനും. എലീനയുടെ ബേബി ഷവർ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ആഘോഷ രാവ് തന്നെയാണ് ബാലുവും എലീനയും കൊണ്ടാടിയത്. പരിപാടിയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വെള്ള ​ഗൗൺ ആണ് എലീന ധരിച്ചിരുന്നത്. നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ, ​ഗണപതി എന്നിവർ പരിപാടിയിൽ നിറസാന്നിധ്യമായിരുന്നു. ബേബി ഷവറിന് ആസിഫിന്റെ വക പാട്ടും ഉണ്ടായിരുന്നു. 

എലീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച ജനുവരിയിലാണ് ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് ബാലു ആരാധകരോട് പങ്കുവച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. 

ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അയാൾ ഞാൻ അല്ല, വിജയ് സൂപ്പറും പൗർണമിയും തിടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച എലീന സൗന്ദര്യ മത്സര വേദികളിലെ നിറ സാന്നിധ്യമായിരുന്നു.