ജീവിതകാലം മുഴുവൻ ഒരാളെ മാത്രം എങ്ങനെ പ്രണയിക്കും? ഉത്തരം ട്വിങ്കിൾ ഖന്ന പറയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 12:32 PM  |  

Last Updated: 20th March 2021 12:32 PM  |   A+A-   |  

twinkle ABOUT LOVE

അക്ഷയ് കുമാർ, ട്വിങ്കിൾ ഖന്ന/ ഇൻസ്റ്റ​ഗ്രാം

 

ബോളിവുഡിലെ സൂപ്പർതാരജോഡികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വളരെ രസകരമായി സംവദിക്കാറുണ്ട്. പ്രത്യേകിച്ച് ട്വിങ്കിൽ. ഇപ്പോൾ ബാബ ട്വിങ്കിൾ ഖന്നയുടെ പുതിയ തത്വമാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 

മനുഷ്യർ ചിന്തിച്ച് തലപെരുപ്പിക്കാറുള്ള കാര്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. ജീവിതകാലം മുഴുവന്‍ ഒരാളെത്തന്നെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണു ട്വിങ്കിള്‍ കണ്ടെത്തിയിരിക്കുന്നത്. ഓരാളെത്തന്നെ പ്രണയിച്ച് ജീവിതം പൂര്‍ണമാക്കണമെങ്കില്‍ ഒരു മാര്‍ഗം മാത്രമേയുള്ളൂ. പെട്ടെന്നുതന്നെ മരിക്കുക. - താരം കുറിച്ചു. ടോയ്ലറ്റിന്റെ സീറ്റ് എപ്പോഴും ഉയർന്നു തന്നെയാണെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് തനിക്ക് ഈ ചിന്ത വന്നതെന്നും തംര കൂട്ടിച്ചേർക്കുന്നു. ബാബ ട്വിങ്ക്ദേവ് എന്ന പേരിലാണ് താരം തന്റെ ആശയം പങ്കുവെച്ചിരിക്കുന്നത്. 

എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് പോസ്റ്റ്. ഭർത്താവ് അക്ഷയ് കുമാറിനെക്കുറിച്ചാണോ പോസ്റ്റ് എന്നാണ് ചിലരുടെ ചോദ്യം. ഈ കാര്യത്തിൽ അക്ഷയിനോട് ഉപദേശം ചോദിക്കുന്നതായിരിക്കും നല്ലതെന്നും ചിലർ പറയുന്നത്. എന്തായാലും ബാബ ട്വിങ്ക്ദേവ് ബാബയ്ക്ക് ജയ് വിളിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. 

2001 ജനുവരി 17 ന് ആയിരുന്നു ട്വിങ്കിളിന്റെയും അക്ഷയ്  കുമാറിന്റെയും വിവാഹം. ആരവ്, നിതാര എന്നിങ്ങനെ രണ്ടു മക്കളാണു ദമ്പതികള്‍ക്ക്. ഈ വര്‍ഷമാണ് ഇരുവരും വിവാഹത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിച്ചത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന ട്വിങ്കിൽ ഖന്ന കോളമെഴുത്തുകാരിയും പുസ്തക രചയിതാവുമായി തിളങ്ങുകയാണ്.