നീണ്ട ഇടവേളയ്ക്ക് ശേഷം നായകൻ, സ്റ്റൈലിഷ് ലുക്കിൽ വിനീത് കുമാർ; സൈമണ്‍ ഡാനിയല്‍ പോസ്റ്റർ

സൈമൺ ഡാനിയൽ എന്ന ചിത്രത്തിലാണ് വിനീത് പ്രധാന വേഷത്തിൽ എത്തുന്നത്
വിനീത് കുമാർ/ ഫേയ്സ്ബുക്ക്
വിനീത് കുമാർ/ ഫേയ്സ്ബുക്ക്

ബാലതാരമായെത്തി ശ്രദ്ധേയനായ നടനാണ് വിനീത് കുമാർ. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരമെത്തി. അതിനിടെ ഒരു സിനിമ സംവിധാനവും ചെയ്തു. കുറച്ചു വർഷങ്ങളായി സിനിമയിൽ അത്ര സജീവമായിരുന്നില്ല താരം. ഇപ്പോൾ ഇതാ നായകനായി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. സൈമൺ ഡാനിയൽ എന്ന ചിത്രത്തിലാണ് വിനീത് പ്രധാന വേഷത്തിൽ എത്തുന്നത്. 

സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ലോകത്തിലെ യഥാര്‍ത്ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല എന്ന കാപ്ഷനോടെയാണ് ഫഹദ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. സ്റ്റൈലിഷ് ലുക്കിലാണ് വിനീതിനെ പോസ്റ്ററിൽ കാണുന്നത്. നീണ്ട മുടി പിന്നിലേക്ക് കെട്ടിവച്ച്, താടി നീട്ടി നിൽക്കുകയാണ് വിനീത്. 

സാജന്‍ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. സാജന്‍ ആന്റണി തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. രാകേഷ് കുര്യാക്കോസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ജോണറാണ് എന്നാണ് റിപ്പോർട്ടുകൾ. മൈഗ്രസ്സ് പ്രൊഡക്ഷന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും വരുണ്‍ കൃഷ്ണ സംഗീത സംവിധാനവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com