വിമർശനങ്ങൾക്ക് മറുപടി അഭിനയത്തിലൂടെ; 'തലൈവി' ആയി തിളങ്ങാൻ കങ്കണ; ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 01:00 PM  |  

Last Updated: 23rd March 2021 01:00 PM  |   A+A-   |  

thalaivi1

വീഡിയോ ദൃശ്യം

 

മിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് ജയലളിതയായി അഭിനയിക്കുന്നത്. ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. എഎല്‍ വിജയിയാണ് ചിത്രത്തിന്റെ  സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലും 'തലൈവി' എത്തും. 

സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയ ജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. നേരത്തെ ആദ്യ ടീസര്‍ ഇറങ്ങിയ സമയത്ത് ഈ ഭാഗത്തിലെ കങ്കണയുടെ ലുക്കിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇത്തവണ അതിനെയൊക്കെ അഭിനയത്തിലൂടെ മറുപടി കൊടുത്താണ് കങ്കണയുടെ വരവ്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സം​ഗീതം നൽകിയിരിക്കുന്നത്.