കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രമ്യാ കൃഷ്ണന്‍; ആരാധകരോട് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ആഹ്വാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 09:10 PM  |  

Last Updated: 23rd March 2021 09:10 PM  |   A+A-   |  

remya_krishnan

നടി രമ്യാകൃഷ്ണന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു ട്വിറ്റര്‍ ചിത്രം

 


ന്യൂഡല്‍ഹി: നടി രമ്യാ കൃഷ്ണന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ എടുക്കുന്നതിന്റെ ചിത്രം നടി തന്നെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ ആരാധകരോട് വാക്‌സിന്‍ സ്വീകരിക്കാന്‍ നടി അഭ്യര്‍ഥിക്കുകയും ചെയ്തു.

മോഹന്‍ലാല്‍, കമല്‍ഹാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ രമ്യ അഭിനയിച്ചിരുന്നു.