ഇതാണ് തള്ളിപ്പറഞ്ഞവര്‍ക്കുള്ള മറുപടി;, എനിക്കറിയാമായിരുന്നു, ഈ ദിവസം വരുമെന്ന്'

തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന പല പ്രകടനങ്ങളും അവസാന നിമിഷം ദേശിയ പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്
മനോജ് ബാജ്പേയി/ ഫേസ്ബുക്ക്
മനോജ് ബാജ്പേയി/ ഫേസ്ബുക്ക്

മികച്ച നടനുള്ള ദേശിയ പുരസ്കാര  നിറവിലും തന്റെ മുൻ പ്രകടനങ്ങൾ അം​ഗീകാരം ലഭിക്കാതെ പോയതിന്റെ അതൃപ്തി പ്രകടിപ്പിച്ച് ബോളിവുഡ് നടൻ മനോജ് ബാജ്പേയി. ബോൻസ്ലെ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മനോജ് ബാജ്പെയി മികച്ച നടനായി തെരഞ്ഞെടുത്തത്. എന്നാൽ തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന പല പ്രകടനങ്ങളും അവസാന നിമിഷം ദേശിയ പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. 

ഞാൻ അഭിമാനിക്കുന്ന, വളരെ അധികം പ്രശംസിക്കപ്പെട്ട പ്രകടനങ്ങൾ പലതും പല സന്ദർഭങ്ങളിലും എങ്ങനെയോ ഒഴിവാക്കപ്പെട്ടു. എന്റെ പ്രകടനത്തിന് പകരമായി അവർ തെരഞ്ഞെടുക്കുന്ന പ്രകടനങ്ങളെക്കുറിച്ച് ആരാധകർക്ക് അറിയാം. പക്ഷേ ഞാൻ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ദൈവം എന്നെ അനു​ഗ്രഹിക്കുന്ന ഒരു ദിവസമുണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു.- മനോജ് ബായ്പെയി പറഞ്ഞു. 

ദേശിയ അവാർഡ് നേടുന്നതിനായുള്ള അഞ്ചു വർഷത്തെ യാത്ര അവസാനിക്കുകയാണെന്നും സമയം എടുത്താലും  നിങ്ങളായാ​ഗ്രഹിക്കുന്നത് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശകർക്ക് തന്റെ മികച്ച പ്രകടനങ്ങളിലൂടെയാണ് മറുപടി നൽകാറുള്ളതെന്നും മനോജ് വ്യക്തമാക്കി. 

എല്ലാവരും നിങ്ങളുടെ കഴിവും ലക്ഷ്യവും അറിയണമെന്നില്ല. എന്റെ വിമർശകർക്ക് മറുപടി പറഞ്ഞ് ഞാൻ സമയം കളയാറില്ല. മുന്നോട്ടു പോവുക എന്നതിലാണ് കാര്യം. ആത്മാർത്ഥമായി 100 ശതമാനം നൽകി ജോലി ചെയ്യുക. നിങ്ങളുടെ ജോലിയും അതിനോടുള്ള ദൃഢവിശ്വാസവുമാണ് വിമർശകർക്ക് നൽകാനുള്ള മറുപടി. ആരെങ്കിലും തെറ്റാണ് എന്ന് തെളിയിക്കാനായി ഒരിക്കലും നിങ്ങളുടെ യാത്രയിൽ നിന്നു പോവരുത്. എന്റെ യാത്ര തുടരാൻ ഊർജം നൽകുന്നതിന് ദൈവത്തിന് നന്ദി പറയുന്നു. ഇത് ഇനിയും തുടരും- മനോജ് ബാജ്പെയി പറഞ്ഞു. 

റിട്ടയർ ചെയ്ത മുംബൈ പൊലീസ് കോൺസ്റ്റബിളിന്റെ റോളിലാണ് ബോൻസ്ലെയിൽ മനോജ് എത്തിയത്. ദേവശിഷ് മഖിജയാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ദേശിയ പുരസ്കാരമാണിത്. 1998 ൽ മികച്ച സഹനടനുള്ള അവാർഡിലൂടെയാണ് അദ്യമായി ദേശിയ പുരസ്കാരം അദ്ദേഹത്തിന്റെ കയ്യിലെത്തുന്നത്. 2003 ൽ പിൻജാർ എന്ന ചിത്രത്തിൽ സ്പെെഷ്യൽ ജൂറി അവാർഡും ലഭിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com