'എന്നെ കല്യാണത്തിന് ക്ഷണിക്കാതിരുന്നത് എന്താണ്?' പരാതിയുമായി ആരാധകന്‍, മറുപടി നല്‍കി പ്രിയങ്ക ചോപ്ര

താരത്തിന്റെ കരിയറും സ്വകാര്യ ജീവിതവുമെല്ലാം ചോദ്യങ്ങളില്‍ നിറഞ്ഞു
പ്രിയങ്ക ചോപ്ര, പ്രിയങ്കയും നിക്ക് ജൊനാസും വിവാഹവേളയിൽ/ ഫേയ്സ്ബുക്ക്
പ്രിയങ്ക ചോപ്ര, പ്രിയങ്കയും നിക്ക് ജൊനാസും വിവാഹവേളയിൽ/ ഫേയ്സ്ബുക്ക്

ടി പ്രിയങ്ക ചോപ്രയ്ക്ക് ആരാധകര്‍ ഏറെയാണ്. അഭിനയവും എഴുത്തും ഹോട്ടല്‍ ബിസിനസുമൊക്കെയായി മുന്നോട്ടു പോവുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം ഇടയ്ക്ക് തന്റെ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട്. ഇന്നലെ ആരാധകര്‍ക്കായി 'ആസ്‌ക് മീ എനിതിങ്' സെഷന്‍ താരം നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ചോദ്യവുമായി എത്തി. 

താരത്തിന്റെ കരിയറും സ്വകാര്യ ജീവിതവുമെല്ലാം ചോദ്യങ്ങളില്‍ നിറഞ്ഞു. അതിനിടെ ഒരു രസകരമായ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഹിറ്റാവുന്നത്. തന്നെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത് എന്താണ് എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ആ സമയത്ത് താന്‍ ജോദ്പൂരിലുണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

വിവാഹത്തിന് ക്ഷണിക്കാത്തതിന് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.നിങ്ങളെ എനിക്കറിയില്ലെന്നാണ് തോന്നുന്നതെന്നും അതാണ് കല്യാണത്തിലേക്ക് ക്ഷണിക്കാതിരുന്നതിന്റെ പ്രധാന കാരണമെന്നും താരം വ്യക്തമാക്കി. എന്തായാലും ആരാധകന്റെ ചോദ്യവും താരത്തിന്റെ മറുപടിയും ഹിറ്റാവുകയാണ്. 2018 ലാണ് അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസും പ്രിയങ്കയും വിവാഹിതരാവുന്നത്. 

അടുത്ത ബോളിവുഡ് ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് അടുത്ത വര്‍ഷം എന്നായിരുന്നു മറുടി. ഫര്‍ഹാന്‍ അക്തറിനും സൈറ വസീമിനും ഒപ്പമുള്ള ദി സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലാണ് പ്രിയങ്ക അവസാനമായി ബോളിവുഡില്‍ അഭിനയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com