ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് പതിനെട്ട് വർഷങ്ങൾ; നന്ദിയറിയിച്ച് അല്ലു അർജ്ജുൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2021 04:51 PM |
Last Updated: 28th March 2021 04:51 PM | A+A A- |
ഫയല്‍ ചിത്രം
ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് പതിനെട്ട് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ അല്ലു അർജ്ജുൻ. പതിനെട്ട് വർഷത്തിനിടെ ഓരോരുത്തരും നൽകിയ വലിയ പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി കുറിച്ചാണ് അല്ലു സന്തോഷം പങ്കിട്ടത്. 2003ലാണ് അല്ലുവിന്റെ ആദ്യചിത്രം ഗംഗോത്രി റിലീസായത്. പോയ വർഷങ്ങൾക്കിടയിലെല്ലാം വർഷിച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദിയുണ്ടെന്ന് താരം കുറിച്ചു.
ഒരൊറ്റ മലയാള ചിത്രം പോലും അല്ലു അഭിനയിച്ചിട്ടില്ലെങ്കിലും മൊഴിമാറ്റി എത്തുന്ന തെലുങ്ക് ചിത്രങ്ങളിലൂടെ നിറയെ മലയാളി ആരാധകരെ അല്ലു നേടി. നടന്റെ ഡാൻസും ഫൈറ്റും റൊമാൻസും ഞൊടിയിടയിലാണ് യുവാക്കൾക്കിടയിൽ ഹരമായത്. ആദ്യ ചിത്രത്തിന്റെ പതിനെട്ടാം വാർഷികത്തിന് നിരവധി ആരാധകരാണ് താരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
'പുഷ്പ'യാണ് അല്ലുവിൻ്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. അല്ലുവിൻറെ ഹിറ്റ് ചിത്രങ്ങളായ ആര്യ, ആര്യ 2 തുടങ്ങിയ സിനിമകളൊരുക്കിയ സുകുമാറിനൊപ്പം അല്ലു വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പുഷ്പ.