മികച്ച നടൻ ഇർഫാൻ ഖാൻ, അച്ഛന്റെ വസ്ത്രം ധരിച്ച് പുരസ്കാരം വാങ്ങാൻ എത്തി ബബിൽ

ബബിൽ ഖാനും അമ്മയും, ഇർഫാൻ ഖാൻ/ ഇൻസ്റ്റ​ഗ്രാം
ബബിൽ ഖാനും അമ്മയും, ഇർഫാൻ ഖാൻ/ ഇൻസ്റ്റ​ഗ്രാം

ഇന്ത്യൻ സിനിമയ്ക്കേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു ഇമ്രാൻ ഖാന്റെ മരണം. മികച്ച നിരവധി കഥാപാത്രങ്ങളെ ബാക്കിവെച്ചാണ് അദ്ദേഹം വിടപറഞ്ഞത്. ഇമ്രാൻ വിടപറഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തെ തേടി മികച്ച നടനുള്ള പുരസ്കാരം എത്തുകയാണ്. മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. അവസാന ചിത്രം അം​ഗ്രേസി മിഡിയത്തിലെ പ്രകടനത്തിനാണ് താരത്തെ തേടി അം​ഗീകാരം എത്തിയത്. കൂടാതെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും അദ്ദേഹം നേടി. ഇമ്രാന്റെ മകൻ ബബിലാണ് അച്ഛന് വേണ്ടി പുരസ്കാരം വാങ്ങാനായി എത്തിയത്. 

അച്ഛന്റെ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു ബബിൽ പുരസ്കാരം വാങ്ങാനായി എത്തിയത്. ചടങ്ങിന് പോകുന്നതിനായി അമ്മ അണിയിച്ചൊരുക്കുന്നതിന്റെ വിഡിയോയ്ക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. അച്ഛന്റെ ചെരിപ്പ് പാകമാകില്ലെന്ന് ചിലർ പറയാറുണ്ടെന്നും എന്നാൽ എന്റെ അച്ഛന്റെ വസ്ത്രം എനിക്ക് പാകമാകുന്നുണ്ടെന്നുമാണ് ബബിൽ പറഞ്ഞത്. വസ്ത്രത്തിനു പിന്നിലെ കഥയും ബബിൻ കുറിച്ചു. അച്ഛന് പണ്ട് ഫാഷൻ ഷോകളിൽ പങ്കെടുക്കാൻ മടിയായിരുന്നു. എന്നാൽ ഈ വസ്ത്രം ധരിച്ചുകൊണ്ട് അച്ഛൻ ഒരു ഷോയിൽ പങ്കെടുത്തു. തന്റെ കംഫർ‍ട്ട് സോണിൽ നിന്ന് പുറത്തുവരാൻ വേണ്ടിയായിരുന്നു ഇത്. അതുതനന്നെയാണ് ഞാനും ചെയ്തത്. - ബബിൽ കുറിച്ചു. 

പതിവിന് വിപരീതമായി ഇത്തവണത്തെ ഫിലിംഫെയര്‍ പുരസ്‌കാരദാനച്ചടങ്ങ് വര്‍ണശമ്പളമല്ല, മറിച്ച് വികാരനിര്‍ഭരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇര്‍ഫന്‍ ഖാനായിരുന്നു മികച്ച നടന്‍. ആജീവനാന്ത മികവിനുള്ള പുരസ്‌കാരവും ഇര്‍ഫന് തന്നെ. എന്നാല്‍, ആങ്ക്രേസി മീഡിയത്തിലെ അഭിനയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇര്‍ഫന്‍ ഉണ്ടായില്ലല്ലോ. ഈ വരുന്ന ഏപ്രില്‍ 29ന് ഇര്‍ഫന്‍ മരിച്ചിട്ട് ഒരാണ്ട് തികയുകയാണ്. ഇര്‍ഫന് പകരം മകന്‍ ബബിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

തപ്പഡിലെ അഭിനയത്തിന് താപ്‌സി പന്നുവാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ഇതിനു പുറമേ മികച്ച കഥ, മികച്ച എഡിറ്റിങ്, ​ഗാനം എന്നീ പുരസ്‌കാരങ്ങളും തപ്പഡ് നേടി.  മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം അമിതാഭ് ബച്ചനാണ്. ഗുലാബു സിതാബു ആണ് ചിത്രം. മികച്ച നടിക്കുള്ള ക്രിട്ടിക്‌സിന്റെ അവാര്‍ഡ് തിലോത്തമ ഷോമെ (സര്‍) നേടി. താനാജി: ദി അണ്‍സങ് വാരിയറിലെ അഭിനയത്തിന് സെയ്ഫ് അലി ഖാന്‍ മികച്ച സഹനടനുള്ള അവാര്‍ഡ് നേടി. ഗുലാബൊ സിതാബോയിലെ അഭിനയത്തിന ഫറോഖ് ജാഫര്‍ മികച്ച സഹനടിയായി. താനാജി ഒരുക്കിയ ഓം റൗത്താണ് മികച്ച സംവിധായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com